ദുബൈ: പത്താമത് ദുബൈ അന്താരാഷ്ട്ര കായിക സമ്മേളനം ഡിസംബര്‍ 27,28 തീയതികളില്‍ മദീനത്ത് ജുമൈറ ഹോട്ടലില്‍ നടക്കും. ഫുട്ബാളിലെ വെല്ലുവിളികളും നേട്ടങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകപ്രശസ്ത കളിക്കാര്‍ എത്തും. അര്‍ജന്‍ൈറന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് സമ്മേളനത്തിന് തിരികൊളുത്തുന്നത്.
ആറാമത് ഗ്ളോബ് സോക്കര്‍ അവാര്‍ഡ്ദാന ചടങ്ങിലും മെസ്സി പങ്കെടുക്കും. രണ്ടു ദിവസത്തെ സമ്മേളനത്തിലും മെസ്സിയുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ കിരീടാവകാശിയും ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ഫ്രാങ്ക് ലംപാഡ്, ഗിയാന്‍ലൂഗി ബഫണ്‍, ആന്ദ്രെ പിര്‍ലോ, എഫ്.സി. ബാഴ്സലോണ പ്രസിഡന്‍റ് ജോസഫ് മരിയ ബര്‍തോമ്യൂ, ബയേണ്‍ മ്യൂണിക് ചെയര്‍മാന്‍ കാള്‍ ഹീന്‍സ് റുമനിഗെ,മുന്‍ ഇറ്റാലിയന്‍ കോച്ച് ഫാബിയോ കാപെല്ളോ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഈദ് ഹരീബ്, അര്‍ജന്‍റീനയൂടെ ഇതിഹാസ താരം ഡീഗോ മറഡോണ, 2007ലെ ആഫ്രിക്കന്‍ ഫുട്ബാളര്‍ പുരസ്കാര ജേതാവ് ഫ്രെഡറിക് ഒമര്‍ കാനൂ, ഡോ.ഖാലിദ് അല്‍ സാഹിദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.