അബൂദബി: മലയാളി ബാലന്‍ ബിലാല്‍ ഷംസുദ്ദീന്‍െറ മികവില്‍ നാഷനല്‍ സ്കൂള്‍ ലീഗ് അണ്ടര്‍ 14 അബൂദബി- അല്‍ഐന്‍ മേഖലയില്‍ അബൂദബി ഇന്ത്യന്‍ സ്കൂളിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായ ഏഴ് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യന്‍ സ്കൂള്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തില്‍ യാസ്മിന സ്കൂളിനെ 1-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സ്കൂള്‍ അപരാജിത റെക്കോഡ് നിലനിര്‍ത്തിയത്. കഴിഞ്ഞയാഴ്ച തന്നെ നോക്കൗണ്ട് റൗണ്ടിലേക്ക് സ്ഥാനം നേടിയിരുന്ന ഇന്ത്യന്‍ സ്കൂളും യാസ്മിനയും തമ്മിലെ മത്സരം ഗ്രൂപ്പ് വിജയികളെ തീരുമാനിക്കുന്നതായിരുന്നു. ഇന്ത്യന്‍ സ്കൂളിന്‍െറ മുന്നേറ്റ നിരയും യാസ്മിനയുടെ പ്രതിരോധ മികവും മാറ്റുരച്ച മത്സരത്തില്‍ ആദ്യ പകുതി 1-1ന് സമനിലയിലായിരുന്നു. സായിദ് പാലാട്ടിന്‍െറ കോര്‍ണര്‍ ഗോള്‍വലയിലേക്ക് തിരിച്ചുവിട്ട് ഹാദി ബഷീര്‍ ഇന്ത്യന്‍ സ്കൂളിനെ മുന്നിലത്തെിച്ചെങ്കിലും വൈകാതെ യാസ്മിന തിരിച്ചടിച്ചു.
കെയ്ദന്‍ അലനില്‍ നിന്ന് പന്ത് സ്വീകരിച്ച എയ്ദാന്‍െറ ഷോട്ട് ഇന്ത്യന്‍ സ്കൂള്‍ ഗോളിയെ കീഴടക്കുകയായിരുന്നു. ലോങ് ബോളുകളുമായി യാസ്മിനയും ശക്തമായ ആക്രമണവുമായി ഇന്ത്യന്‍ സ്കൂളും മുന്നേറിയെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെയായിരുന്നു ഇന്ത്യന്‍ സ്കൂളിനെ ഗ്രൂപ്പ് ജേതാക്കളാക്കിയ ബിലാലിന്‍െറ ഗോള്‍ പിറന്നത്.
ബിലാലിന്‍െറ ഗോള്‍ വീണതോടെ തളര്‍ന്ന യാസ്മിനക്ക് പിന്നീട് കാര്യമായ അവസരങ്ങളും ലഭിച്ചില്ല. മത്സരത്തിലെ താരമായും ഇന്ത്യന്‍ സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയും കണ്ണൂര്‍ സ്വദേശികളായ ഷംസുദ്ദീന്‍- സല്‍മത്ത് ദമ്പതികളുടെ മകനുമായ ബിലാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ സ്വന്തമാക്കിയ ബിലാല്‍ ഇന്ത്യന്‍ സ്കൂളിന്‍െറ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ദുബൈയിലാണ് അടുത്ത ഘട്ടം മത്സരങ്ങള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.