ക്ഷേത്രത്തിന് സ്ഥലം: വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി

അബൂദബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശന വേളയില്‍ അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയതിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് രംഗത്ത്. മറ്റുമതങ്ങളെയും സംസ്കാരങ്ങളെയും മാനിക്കുന്ന നിലപാടാണ് യു.എ.ഇ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലരാണ് രാജ്യത്തിന്‍െറ നിലപാടിനെ വിമര്‍ശിക്കുന്നത്. 
ഇത്തരക്കാരുടെ ചെയ്തികളാണ് മനുഷ്യരെയും മുസ്ലിംകളിലെ വിവിധ വിഭാഗങ്ങളെയും അകറ്റി തീവ്രവാദവും ഭീകരവാദവും വളര്‍ത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് വന്ന വ്യാപാരി സമൂഹത്തിനായി രണ്ട് നൂറ്റാണ്ട് മുമ്പ് തന്നെ ദുബൈയില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ രാജ്യമാണ് യു.എ.ഇയെന്നും അദ്ദേഹം വിശദീകരിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.