ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക സന്ദര്‍ശനം യു.എ.ഇ-ഇന്ത്യ ബന്ധത്തെ പുതിയ തലത്തിലേക്ക് വളര്‍ത്തുമെന്ന് വിലയിരുത്തല്‍. എല്ലാ മേഖലകളിലും കൂടുതല്‍ സഹകരണവും ആശയവിനിമയവും നടക്കുന്ന ‘തന്ത്രപരമായ ബന്ധം’ ആയിരിക്കും ഇനി ഇരുരാജ്യങ്ങളും തമ്മിലെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.ഇതുവരെ ഇങ്ങനെയായിരുന്നില്ല. ഇരു രാഷ്ട്ര നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും ഇനി കൂടും. ഉന്നതതല സന്ദര്‍ശനങ്ങളുടെ എണ്ണം കൂടും. ഇതിന്‍െറ മാറ്റം വരുംമാസങ്ങളില്‍ തന്നെ കാണാം. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് മോദിയുടെ സന്ദര്‍ശനമെന്ന് ടി.പി.സീതാറാം പറഞ്ഞു. യു.എ.ഇ ഭരണാധികാരികള്‍ മോദിക്ക് നല്‍കിയ ആദരവ് പുതിയ ബന്ധത്തിന്‍െറ ആഴം വ്യക്തമാക്കുന്നതാണ്. നാലര ലക്ഷം കോടി രൂപയുടെ യു.എ.ഇ-ഇന്ത്യ അടിസ്ഥാന സൗകര്യ നിധി പ്രാരംഭ ധാരണമാത്രമാണ്. ഇതിന്‍െ വിശദാംശങ്ങള്‍ തയാറാക്കാനിരിക്കുന്നതേയുള്ളൂ. സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ നിന്നെല്ലാമുള്ള നിക്ഷേപം ഇതില്‍പ്പെടും. പ്രതിരോധ മേഖലയിലുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനമാണ് ഏറെ പ്രധാനം.
തീവ്രവാദത്തിനെതിരെ ഒന്നിച്ചുപേരാടാനുള്ള തീരുമാനത്തിന് മാനങ്ങളേറെയാണ്. ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളെയും ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവന അപലപിക്കുന്നുണ്ട്. സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗങ്ങള്‍ ഇനി ഇടക്കിടെയുണ്ടാവും.
സാധാരണ പ്രവാസികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പ്രധാനമന്ത്രി നിശബ്ദത പാലിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് സര്‍ക്കാരിന് നല്ല ധാരണയുണ്ടെന്നും ഉചിതമായ സമയത്ത് തീരുമാനങ്ങളും നടപടിയും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെയുംയു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.