പ്രവാസി വ്യവസായ പ്രമുഖരുമായി മോദി ചര്‍ച്ച നടത്തി

അബൂദബി: യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസി വ്യവസായ പ്രമുഖരുമായി അബൂദബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ചര്‍ച്ച നടത്തി. ലുലു ഗ്രൂപ് എം.ഡിയും അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ. യൂസുഫലിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഇന്ത്യയിലെ തങ്ങളുടെ വിവിധ നിക്ഷേപങ്ങളെക്കുറിച്ച് വ്യവസായികള്‍ വിശദീകരിച്ചു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തടസ്സമായി നില്‍ക്കുന്ന സാഹചര്യങ്ങളും ചര്‍ച്ചാവിഷയമായി. യു.എ.ഇയിലെ ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചും ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും അവര്‍ വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലടക്കം ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭാവി തലമുറക്കായുള്ള മേക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വ്യവസായികള്‍ പിന്തുന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, വി.പി.എസ് ഹെല്‍ത്ത്കെയര്‍ എം.ഡി ഡോ. ഷംശീര്‍ വയലില്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.