ദുബൈ: മധ്യ അമേരിക്കയിലെ പനാമ സിറ്റിയിലേക്ക് എമിറേറ്റ്സ് സര്‍വീസ് തുടങ്ങുന്നു. 2016 ഫെബ്രുവരി ഒന്നിനാണ് സര്‍വീസ് തുടങ്ങുകയെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 17 മണിക്കൂര്‍ 35 മിനുട്ട് നീളുന്ന യാത്ര ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് സര്‍വീസായി മാറും.
ബോയിങ് 777-200 വിമാനമാണ് പനാമയിലേക്ക് സര്‍വീസ് നടത്തുക. ഫസ്റ്റ് ക്ളാസില്‍ എട്ടും ബിസിനസ് ക്ളാസില്‍ 42ഉം ഇകണോമി ക്ളാസില്‍ 216ഉം സീറ്റുകള്‍ വിമാനത്തിലുണ്ടാകും. 15 ടണ്‍ ചരക്ക് കൊണ്ടുപോകാനും വിമാനത്തിന് ശേഷിയുണ്ട്.
മധ്യ അമേരിക്കയിലേക്കുള്ള എമിറേറ്റ്സിന്‍െറ ആദ്യ സര്‍വീസായിരിക്കുമിതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടിവും ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു. ദക്ഷിണ അമേരിക്കയുടെ വടക്കുഭാഗത്തേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കും ഇതോടെ ദുബൈയില്‍ നിന്ന് പുതിയ പാത തുറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പനാമയുടെ വികസനത്തിന് പുതിയ സര്‍വീസ് കരുത്തേകുമെന്ന് റിപ്പബ്ളിക് ഓഫ് പനാമ വൈസ്പ്രസിഡന്‍റ് ഇസബെല്‍ സെയിന്‍റ് മാലോ ഡി അല്‍വാറഡോ പറഞ്ഞു. മിഡിലീസ്റ്റില്‍ നിന്ന് യാത്രാമാര്‍ഗം തുറക്കുന്നത് വ്യപാര സാധ്യതകള്‍ക്കും കുതിപ്പ് പകരും. ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവയുമായി മിഡിലീസ്റ്റിനെ ബന്ധിപ്പിക്കുന്നതാണ് സര്‍വീസെന്നും അവര്‍ അഭിപ്രായപ്പെട്ടു.
രാവിലെ 08:05ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഇ.കെ 251 വിമാനം പ്രാദേശിക സമയം വൈകിട്ട് 4:40ന് പനാമ സിറ്റിയിലത്തെും.
അവിടെ നിന്ന് രാത്രി 10:10ന് പുറപ്പെടുന്ന ഇ.കെ 252 വിമാനം പിറ്റേന്ന് രാത്രി 10:55ന് ദുബൈയിലത്തെും. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.