ദുബൈ: ഇന്ത്യയുമായുള്ള വാണിജ്യബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷമിട്ട് യു.എ. ഇ പുതിയ വാണിജ്യകാര്യ അറ്റാഷേയെ നിയമിച്ചു. അഹമ്മദ് സുല്‍ത്താന്‍ അല്‍ ഫലാഹി ന്യൂദല്‍ഹിയിലെ, യു.എ.ഇ എംബസിയില്‍ പുതിയ ട്രേഡ് അറ്റാഷേ ആയി ചുമതലയേല്‍ക്കും.
യു എ ഇ സാമ്പത്തിക കാര്യമന്ത്രാലയമാണ് ഇന്ത്യയിലെ പുതിയ വാണിജ്യകാര്യ അറ്റാഷേയെ പ്രഖ്യാപിച്ചത്. നിലവില്‍ ജബല്‍അലി ഫ്രീസോണ്‍ അതോറിറ്റിയുടെ യൂറോപ്പിലെയും അമേരിക്കയിലെയും സെയില്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് അഹമ്മദ് സുല്‍ത്താന്‍ അല്‍ ഫലാഹി. വാണിജ്യത്തിന്‍െറ വ്യാപ്തി കണക്കിലെടുത്താല്‍ യു.എ. ഇയുമായി ഏറ്റവും കൂടുതല്‍ ഇടപാട് നടത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയെ യു.എ.ഇയുടെ തന്ത്രപ്രധാനമായ പങ്കാളിയായാണ് കണക്കാക്കുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ് പറഞ്ഞു. വാണിജ്യകാര്യ അറ്റാഷേ എന്ന നിലയില്‍ വലിയ ദൗത്യമാണ് അഹമ്മദ് സുല്‍ത്താന്‍ അല്‍ ഫലാഹിക്ക് ഇന്ത്യയില്‍ നിര്‍വഹിക്കാനുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2800 കോടി യു എസ് ഡോളറിന്‍്റെ വാണിജ്യ ഇടപാടാണ് ഇരുരാജ്യങ്ങള്‍ക്കിടയിലുണ്ടായത്.
യു.എ.ഇക്ക് ഇന്ത്യയിലെ വിവിധ മേഖലകളിലായി 800 കോടി ഡോളറിന്‍െറ നിക്ഷേപവുമുണ്ട്. നേരത്തേ അഹമ്മദ് സുല്‍ത്താന്‍ അല്‍ ഫലാഹി ഡ്രൈഡോക്സ് വേള്‍ഡ് ജനറല്‍ ട്രേഡ് ഡയറക്ടറായും, ദുബൈ മരിടൈം സിറ്റി മെന മേഖലാ സെയില്‍സ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.