ആര്‍.ടി.എ സ്മാര്‍ട്ട് പാര്‍ക്കിങ് ആപ്പ് ജനപ്രിയമാകുന്നു

ദുബൈ: ആര്‍.ടി.എ പുറത്തിറക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് ആപ്പ് ജനപ്രിയമാകുന്നതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യ ആറുമാസം 1,24,466 പേരാണ് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇക്കാലയളവില്‍ 2,83,703 ഇടപാടുകള്‍ സ്മാര്‍ട്ട് ആപ്പിലൂടെ നടക്കുകയും ചെയ്തു. ഒഴിവുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടത്തൊനും പാര്‍ക്കിങ് ഫീസ് അടക്കാനും വാഹന ഡ്രൈവര്‍മാരെ സഹായിക്കുന്നതാണ് സ്മാര്‍ട്ട് ആപ്പ്. വാഹനം പാര്‍ക്ക് ചെയ്തശേഷം ആപ്പ് തുറന്നാല്‍ സ്വമേധയാ പാര്‍ക്കിങ് സോണ്‍ കണ്ടത്തെും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടെക്സ്റ്റ് മെസേജിലൂടെയോ ആപ്പിന്‍െറ സഹായത്തോടെ തന്നെ പണമടക്കാം. ആര്‍.ടി.എയുടെ ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളിലെയും ദുബൈ മാളിലെയും ഒഴിവുള്ള പാര്‍ക്കിങ് സ്ഥലം കണ്ടത്തൊനും ആപ്പ് സഹായിക്കും.  
ആറുമാസക്കാലയളവില്‍ 22,577 പാര്‍ക്കിങ് വാലറ്റ് റീചാര്‍ജുകള്‍ ആപ്പിലൂടെ നടന്നു. സ്മാര്‍ട്ട്ഫോണുകളില്‍ 1,24,500 ഡൗണ്‍ലോഡുകളും. 
പുതിയ സാങ്കേതികവിദ്യയോട് ആളുകള്‍ ക്രിയാത്മകയാണ് പ്രതികരിക്കുന്നതെന്ന് ഇതിലൂടെ തെളിഞ്ഞതായി ആര്‍.ടി.എ പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ ആദില്‍ അല്‍ മര്‍സൂകി പറഞ്ഞു. മൂന്നുവര്‍ഷത്തിനകം ദുബൈയെ സ്മാര്‍ട്ട്സിറ്റിയാക്കി മാറ്റാനുള്ള ഭരണകൂടത്തിന്‍െറ പദ്ധതി അനുസരിച്ചാണ് ആര്‍.ടി.എ സ്മാര്‍ട്ട് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ആപ്ളിക്കേഷനുകള്‍ പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.