ദുബൈ: ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സമയം യാത്രക്കാരുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് രാത്രിയിലേക്ക് മാറ്റി. ഈ മാസം 17 മുതല്‍ രാത്രി 8.20നായിരിക്കും ഐ.എക്സ് 536 നമ്പര്‍ വിമാനം ഷാര്‍ജയില്‍ നിന്ന് പുറപ്പെടുക. പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്ത് എത്തും.
ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തുന്ന ഈ വിമാനം നിലവില്‍ രാവിലെ 10.30 ന് പുറപ്പെട്ട് വൈകിട്ട് 4.05നാണ് തിരുവനന്തപുരത്ത് എത്തുന്നത്. ആഗസ്റ്റ് 17 മുതല്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചുള്ള സര്‍വീസ് സമയത്തിലും മാറ്റമുണ്ടെന്ന് എയര്‍ ഇന്ത്യ മേഖല മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഐ.എക്സ് 535 നമ്പര്‍ വിമാനം രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 9.40ന് ഷാര്‍ജയിലിറങ്ങും.
180 യാത്രക്കാര്‍ക്ക് കയറാവുന്ന ബോയിങ് 732-800 വിമാനം തിങ്കള്‍,വ്യാഴം,ശനി ദിവസങ്ങളിലാണ് ഷാര്‍ജ-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.