മുഹമ്മദ് അബൂബക്കറിന്‍െറ നിലയില്‍ മാറ്റമില്ല; പ്രാര്‍ഥനയുമായി കുടുംബം

ഷാര്‍ജ:  തങ്ങളുടെ ഏക താങ്ങും തണലുമായ മുഹമദ് അബുബക്കറിന്‍െറ ദുരന്ത കഥ അറിഞ്ഞ് കണ്ണീരില്‍ കഴിയുകയാണ് പാലക്കാട് ചാലിശ്ശേരിയിലുള്ള കുടുംബം. ദിവസങ്ങളായി ആ ഫോണില്‍ നിന്നുള്ള സ്നേഹത്തോടെയുള്ള വിളിയൊച്ച കേട്ടിട്ട്. ആ നമ്പറില്‍ നിന്ന് ഒരു മിസ്കോളെങ്കിലും വന്നാല്‍ ഈ കുടുംബത്തിന് ആശ്വാസമാകും. എന്നാല്‍ ചുറ്റുപാടുകളില്‍ നടക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാതെ വെന്‍റിലേറ്ററില്‍ കഴിയുകയാണ് മുഹമ്മദ് അബൂബക്കര്‍.
 കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഹസാനയിലെ കോഴിക്കോട് സ്വദേശി അനസ് യാസീന്‍െറ റഹീം ഗ്രോസറിയുടെ പരിസരത്ത് വെച്ച് അക്രമികകള്‍ കാറില്‍ നിന്ന് തള്ളിയിട്ട് തലക്ക് ഗുരുതരമായി പരിക്കേറ്റ് ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലെ കഴിയുന്ന മുഹമദ് അബുബക്കര്‍ മൂച്ചിക്കലിന്‍െറ (45) നിലയില്‍ ഇതുവരെ ഒരു മാറ്റവുമില്ല.  എട്ടു വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് അബുബക്കര്‍ സമ്പാദിച്ചത് ചെറിയൊരു വീടിന്‍െറ തറയും അതില്‍ തട്ടികൂട്ടിയുണ്ടാക്കിയ ഒരു മുറിയുമാണ്. ഇവിടെയാണ് രണ്ട് മക്കളും ഭാര്യയും കഴിയുന്നത്. വീട് പണി എത്രയും വേഗം തീര്‍ക്കണമെന്ന പ്രതീക്ഷയിലാണ് ഇത്തവണ അബുബക്കര്‍ വിമാനം കയറിയത്. എന്നാല്‍ 450 ദിര്‍ഹത്തിന്‍െറ മൊബൈല്‍ റീ ചാര്‍ജ് കാര്‍ഡ് ആവശ്യപ്പെട്ടത്തെിയ ആക്രമികള്‍ അതെല്ലാം തകര്‍ത്ത്കളഞ്ഞു. 
ഈ ഗ്രോസറിയില്‍ എത്തുന്നവര്‍ക്കെല്ലാം അബുബക്കറിനെ വലിയ കാര്യമായിരുന്നു. കൊടും ചൂടിനെ വകവെക്കാതെ ഉപഭോക്താക്കള്‍ക്കും സ്ഥാപനത്തിനും ഇടയില്‍ പാഞ്ഞ് നടന്നത് കുടുംബത്തിന് തണലൊരുക്കാനായിരുന്നു. മാന്യമാരായ ഇടപാടുകാര്‍ എന്ന് വിചാരിച്ചാണ് സംഭവ ദിവസം ഇയാള്‍ ഇത്തിസലാത്തിന്‍െറ 250 ദിര്‍ഹത്തിന്‍െറയും ഡുവിന്‍െറ 200 ദിര്‍ഹത്തിന്‍െറയും കാര്‍ഡുമായി ആ കാറിന് സമീപത്തത്തെിയത്. എന്നാല്‍ തട്ടിപ്പായിരുന്നു കാറിലുള്ളവരുടെ ലക്ഷ്യം. കാര്‍ഡ് വാങ്ങി പണം നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ നിന്ന് കാര്‍ഡെങ്കിലും തിരിച്ച് വാങ്ങാനുള്ള ഭഗീരഥ പ്രയത്നത്തിനിടയിലാണ് ഇയാളെ ആക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ടത്. തലയടിച്ച് റോഡില്‍ വീണ മുഹമദിന്‍െറ ബോധം അവിടെ വെച്ച് തന്നെ നഷ്ടപ്പെട്ടു. 
കുവൈത്ത് ആശുപത്രിയിലാണ് ഉടനെ എത്തിച്ചത്. ഇവിടെ നിന്ന് ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പറയുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരും കൂട്ടുകാരും ഇവിടെ എത്തുന്നുണ്ട്. ഗള്‍ഫ് മാധ്യമത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും ഇവിടെ വരുന്നുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.