വന്യജീവി കേന്ദ്രത്തിൽ കയറിയതിന് പിടിയിലായവർ 

അനധികൃതമായി പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിച്ച 17 പേരെ പിടികൂടി

ഷാർജ: അനുമതിയില്ലാതെ ഷാർജയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിച്ച 17 പേരെ അറസ്​റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു. റിസർവിലെ ബയോഡൈവേഴ്‌സിറ്റി കൺസർവേഷനുകളുടെ ലംഘനങ്ങൾ തടയാൻ അടുത്തിടെ ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ അനുമതിയില്ലാതെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിച്ചാൽ 5,000 ദിർഹമാണ് പിഴ. വന്യമൃഗങ്ങൾ, സമുദ്രജീവികൾ എന്നിവയെ വേട്ടയാടുക, കടത്തുക, കൊല്ലുക, ദോഷകരമായ പ്രവൃത്തികൾ നടത്തുക എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾ നടത്തിയാൽ 10,000 ദിർഹമാണ് പിഴ. കര, സമുദ്ര ജൈവ വൈവിധ്യത്തെയും വന്യജീവികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്​​ തീരുമാനമെന്ന് പരിസ്ഥിതി സംരക്ഷണ മേഖല അതോറിറ്റി ചെയർപേഴ്‌സൺ ഹാന സെയ്ഫ് അൽ സുവൈദി പറഞ്ഞു.

Tags:    
News Summary - 17 people were arrested for illegally entering the nature reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.