ദുബൈ കസ്റ്റംസ്​ പിടികൂടിയ മയക്കുമരുന്ന്

ദുബൈയിൽ 140 കോടി ദിർഹമിന്‍റെ മയക്കുമരുന്ന്​ വേട്ട

ദുബൈ: കടൽ മാർഗം മയക്കുമരുന്ന്​ കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ്​ തകർത്തു. 140 കോടി ദിർഹം വിലമതിക്കുന്ന ഒന്നര ടൺ കാപ്​റ്റഗൺ കടത്താനുള്ള ശ്രമമാണ്​ ദുബൈ ക്സ്റ്റംസിന്‍റെ ജബൽ അലി, ടീ കോം സെന്‍റർ സംഘങ്ങൾ തകർത്തത്​. കപ്പലിൽ നിന്ന്​ മയക്കുമരുന്നും പിടികൂടി. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയാണിതെന്ന്​ കസ്റ്റംസ്​ അറിയിച്ചു.

കസ്റ്റംസിന്‍റെ തുറമുഖ സുരക്ഷ പദ്ധതിയായ 'സിയാജിന്‍റെ' നിരീക്ഷണത്തിന്‍റെ ഫലമായാണ്​ മയക്കുമരുന്ന്​ പിടികൂടാനായത്​. സ്മാർട്ട്​ സംവിധാനം ഉപയോഗിച്ച്​ നടത്തിയ പരിശോധനയിലാണ്​ കപ്പലിൽ മയക്കുമരുന്നുള്ളതായി കണ്ടെത്തിയത്​. തുടർന്ന്​ കപ്പലിനെ നിരീക്ഷിച്ച്​ പിടികൂടുകയായിരുന്നു. ജനങ്ങളുടെ സുരക്ഷക്കാണ്​ പ്രാധാന്യമെന്ന്​ പോർട്ട്​, കസ്റ്റംസ്​, ഫ്രീസോൺ കോർപറേഷൻ ചെയർമാൻ സുൽത്താൻ ബിൻ സുലായം പറഞ്ഞു.

Tags:    
News Summary - 140 crore dirham drug hunt in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.