Posted On
date_range Updated On
date_range ഷാർജയിൽ കാർ മറിഞ്ഞ് 13കാരൻ മരിച്ചു
ഷാർജ: അമിത വേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഇമാറാത്തിയായ 13കാരൻ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച മലീഹ റോഡിലായിരുന്നു അപകടം. പ്രായപൂർത്തിയാകാത്ത കുട്ടിതന്നെയാണ് വാഹനമോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഷാർജ പൊലീസ് അൽ ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.