ദുബൈയിൽ 100 ബില്യൺ ദിർഹത്തിന്‍റെ നിക്ഷേപ അവസരങ്ങളുമായി '10X ലാൻഡ് എക്സ്പോ 2026'

ദുബൈ: യു.എ.ഇ റിയൽ എസ്റ്റേറ്റ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ സംഗമത്തിന് ദുബൈ വേദിയാകുന്നു. പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടെൻഎക്സ് പ്രോപ്പർട്ടീസിന്റെ (TENX PROPERTIES LLC) നേതൃത്വത്തിൽ 2026 ജൂൺ 13-ന് ദുബായ് പാം ജുമൈറയിലാണ് '10X ലാൻഡ് എക്സ്പോ 2026' (10X LAND EXPO 2026) അരങ്ങേറുന്നത്. 100 ശതകോടി ദിർഹത്തിലധികം മൂല്യം വരുന്ന പ്രീമിയം നിക്ഷേപ അവസരങ്ങളാണ് മെഗാ എക്സ്പോയിലൂടെ നിക്ഷേപകർക്ക് മുന്നിലെത്തുന്നത്.

യു.എ.ഇയിലെ മുഴുവൻ എമിറേറ്റുകളിലുമുള്ള മികച്ച ലാൻഡ് പ്ലോട്ടുകൾ നേരിട്ട് സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് എക്സ്പോയുടെ പ്രധാന സവിശേഷത. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും ഡെവലപ്പർമാർക്കും പുറമെ, യു.എ.ഇയിൽ സ്വന്തമായി വീടോ വില്ലയോ ടൗൺഹൗസുകളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ പ്രത്യേക കാമ്പയിനുകളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

ടെൻഎക്സ് സി.ഇ.ഒ സുകേഷ് ഗോവിന്ദന്‍റെ നേതൃത്വത്തിൽ നടക്കുന്ന എക്സ്പോയിൽ യു.എ.ഇ റിയൽ എസ്റ്റേറ്റ് വിപണിയുടെ ഭാവി സാധ്യതകളെയും വളർച്ചാ തന്ത്രങ്ങളെയും കുറിച്ച് സമഗ്ര ചർച്ചകൾ നടക്കും. ഗ്രൂപ്പിന് കീഴിലുള്ള നാല് കമ്പനികളുടെ വിജയഗാഥകളും കേസ് സ്റ്റഡീസും പങ്കുവെക്കുന്നതിനൊപ്പം, റിയൽ എസ്റ്റേറ്റ് മേഖലയിലെ സമഗ്രമായ ഗ്ലോബൽ റോഡ്മാപ്പും ചടങ്ങിൽ അവതരിപ്പിക്കും. ലാൻഡ് എക്സ്പെർട്ട് എന്നറിയപ്പെടുന്ന ജാസിം അൽ ബലൂഷിയുടെ സാന്നിധ്യവും മേളക്ക് മാറ്റുകൂട്ടും.

വെറുമൊരു റിയൽ എസ്റ്റേറ്റ് മേള എന്നതിലുപരി ഉപഭോക്താക്കൾക്കായി ഒരു സമ്പൂർണ 360-ഡിഗ്രി എക്കോസിസ്റ്റം പരിചയപ്പെടുത്തുക കൂടിയാണ് ഈ വേദി ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) അധിഷ്ഠിതമായ സെയിൽസ് & മാർക്കറ്റിങ്​, ബ്രാൻഡിങ്​ സ്ട്രാറ്റജി, ലീഗൽ അഡ്വൈസറി തുടങ്ങിയ മേഖലകളിലെ വിദഗ്ധ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഇവിടെനിന്ന് നേരിട്ട് മനസ്സിലാക്കാം.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും എക്സ്പോയിലേക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://10xproperties.ae/10x-expo/ എന്ന വെബ്സൈറ്റ്​ സന്ദർശിക്കുകയോ 800 801 802 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.




 


Tags:    
News Summary - 10X Land Expo 2026' opens up 100 billion Dirham investment opportunities in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.