ദുബൈ: അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക് 100ലധികം സ്റ്റാഫ് നഴ്സ് (പുരുഷന്) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങില്‍ ബി.എസ്സി, പോസ്റ്റ് ബി.എസ്സി ബിരുദവും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷാലിറ്റിയില്‍ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിങ് പ്രാക്ടിസിങ് യോഗ്യതയും വേണം. വിശദ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി ഫെബ്രുവരി 18നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അജിത് കോളശ്ശേരി അറിയിച്ചു.
അബൂദബി ആരോഗ്യ വകുപ്പിന്റെ (ഡി.ഒ.എച്ച്) മെഡിക്കൽ പ്രാക്ടിസിങ് ലൈസൻസ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം യോഗ്യത നേടണം. അബൂദബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ (ആഴ്ചയിൽ ഒരു ദിവസം അവധി), ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുള്ള പ്രദേശങ്ങൾ) സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയില്‍ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും.
5,000 ദിര്‍ഹം ശമ്പളവും പങ്കുവെക്കാവുന്ന ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുള്ള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാള്‍ സർവിസ്) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.