റാസൽഖൈമ: ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർമാർക്കറ്റുകളിൽ 10,20,30 മാജിക്കൽ പ്രമോഷൻ ഫെബ്രുവരി മൂന്ന് മുതൽ തുടക്കമായി. റാസൽഖൈമയിലെ ഉപയോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് ഗുണനിലവാരമുള്ള ബ്രാൻഡഡ്-സെമി ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയ ആകർഷകമായ പ്രമോഷൻ തുടങ്ങിയതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അറിയിച്ചു. ചുരുങ്ങിയ ബജറ്റില്‍ ഏറ്റവും ഗുണനിലവാരമുള്ള 500ലധികം ഉല്പന്നങ്ങളാണ് 10, 20, 30 പ്രമോഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് ആൻഡ് ഡിപ്പാര്‍ട്മെന്റ് സ്റ്റോർ, ഫര്‍ണിച്ചര്‍ സ്റ്റോർ, സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രമോഷന് ലഭ്യമാണ്.
ഷാർജ സഫാരി തുടക്കം മുതല്‍ ഉപഭോക്താക്കൾക്കായി കാറുകളും സ്വർണവും സമ്മാനമായി നൽകുന്ന ‘വിന് പ്രമോഷനു’കളും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’ പ്രമോഷനും പ്രഖ്യാപിച്ച് ശ്രദ്ധനേടിയിരുന്നു.റാസൽഖൈമ സഫാരി മാള്‍ സന്ദര്‍ശിക്കുന്നവർക്ക് ഒന്നും പര്‍ച്ചേസ് ചെയ്യാതെ ‘വിസിറ്റ് ആൻഡ് വിന്’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിര്‍ഹം സമ്മാനം നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. രണ്ടു മാസം നീളുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിര്‍ഹമും രണ്ടാം സമ്മാനമായി 30,000 ദിര്‍ഹമും, മൂന്നാം സമ്മാനമായി 20,000 ദിര്‍ഹമും സമ്മാനമായി നേടാം.
കൂടാതെ, സുസൂക്കി ജിംനിയുടെ അഞ്ച് കാറുകള്‍ നൽകുന്ന പ്രമോഷനും സഫാരിയില്‍ നടന്നുവരുകയാണ്. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നും 50 ദിർഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.