യൂത്ത് ഇന്ത്യ ‘യീല്‍ഡ് ബിസിനസ്സ് അവാര്‍ഡ് 2023’; യുവസംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു

ദമ്മാം: യൂത്ത് ഇന്ത്യ ഈസ്‌റ്റേണ്‍ പ്രൊവിന്‍സിനു കീഴിലുള്ള ‘യീല്‍ഡ്’ (യൂത്ത് ഇന്ത്യ ഇനിഷ്യേറ്റീവ് ഫോര്‍ എജുക്കേഷന്‍ ലേണിഡ് ആൻഡ് ഡെവലപ്‌മെൻറ്) സൗദി അറേബ്യയിലെ മലയാളികളായ മികച്ച യുവ സംരംഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ‘യീല്‍ഡ് ബിസിനിസ്സ് അവാര്‍ഡ് 2023’ സംഘടിപ്പിക്കുന്നു.

സൗദി അറേബ്യയുടെ പുതിയ സാഹചര്യത്തില്‍ ബിസിനസ്സ് രംഗത്ത് കഴിവ് തെളിയിച്ച യുവസംരംഭകരെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും പുതിയ സംരംഭകര്‍ക്ക് പ്രോത്സാഹനം എന്ന നിലക്കുമാണ് യൂത്ത് ഇന്ത്യാ അവാര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദാണ് ബിസിനസ് അവാര്‍ഡ് ഇവന്‍റ് അംബാസഡര്‍. ശനിയാഴ്ച ആണ് അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.

www.yieldiconaward.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് yieldiconawards@gmail.com എന്ന ഈ-മെയിലിലോ 0567706917 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 10ന് ദമ്മാമില്‍ നടക്കുന്ന അവാര്‍ഡ് ഗാലയില്‍ വെച്ച് തെരഞ്ഞെടുത്തവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Tags:    
News Summary - Youth India 'Yield Business Award 2023'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.