ഡോ. സോയയെ ദമ്മാം വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ സ്വീകരിക്കുന്നു
ദമ്മാം: ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് വനിത വേദിയുടെ ക്ഷണം സ്വീകരിച്ചെത്തിയ യൂത്ത് കോൺഗ്രസ് സംസഥാന ജനറൽ സെക്രട്ടറി ഡോ. സോയയ്ക്ക് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ ഊഷ്മള വരവേൽപ് നൽകി.
ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് വനിത വേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി 'ഓണച്ചന്തം 2025' ൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഡോ. സോയ ജോസഫ്. വനിത വേദി പ്രസിഡൻറ് ലിബി ജെയിംസ്, വനിത വേദി സഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവർ ഷാൾ അണിയിച്ച് മുഖ്യാതിഥിയെ സ്വീകരിച്ചു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഒ.ഐ.സി.സി കമ്മിറ്റി വൈസ് പ്രസിഡൻറ് പി.കെ. അബ്ദുൽ കരീം, പ്രോവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, സെക്രട്ടറിമാരായ ആസിഫ് താനൂർ, ഉസ്മാൻ കുന്നംകുളം വിവിധ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ അബ്ദുൽ കരിം, സന്തോഷ് മുട്ടം, ജയിംസ് കൈപ്പളിൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.