ജിദ്ദ: ജെ,എസ്,സി .യങ് സോക്കർ ലീഗ് ടൂർണമെെൻറിെൻറ ലോഗോ- ട്രോഫി പ്രകാശനവും ലൈവ് ഫിക്ച്ചർ നറുക്കെടുപ്പും ജിദ്ദ ട്രൈഡൻറ് ഹോട്ടലിൽ നടന്നു. കോൺസൽ അനന്ത് കുമാർ പ്രകാശനകർമം നിർവഹിച്ചു. സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ റാം അയ്യർ, അൽ- അഹ്‍ലി പി.ആർ ഒ അഖിൽ, ,അബ്ദുൽ റഹിം ഇസ്മായിൽ, എൽ ജി മാനേജർ.ലത്തീഫ് സലിം സിഡ്‌കോ എന്നിവർ സംബന്ധിച്ചു.
ഇറ്റാലിയൻ ക്യാമ്പിെൻറ അനുഭവങ്ങൾ കോച്ചുമാരും കുട്ടികളും സദസ്സുമായി പങ്ക് വച്ചു. വീഡിയോ പ്രദർശനവുമുണ്ടായിരുന്നു. മെയ് 11-ന് ഡെങ്കുഫുട്ബോൾ ഗ്രൗണ്ടിലാണ് ടൂർണമെൻറ് തുടങ്ങുക. ജൂനിയർ വിഭാഗത്തിൽ ജെ എസ് സി ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ, അൽ വറൂദ് സ്‌കൂൾ എന്നിവയും സീനിയർ വിഭാഗത്തിൽ ജെ എസ്.സി ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ ,എരിത്രിയൻ സ്‌കൂൾ, നോവൽ സ്‌കൂൾ ,അൽ വറൂദ് സ്‌കൂൾ എന്നിവയും മത്സരിക്കും.
സ്‌കൂളുകളുടെ അവധിക്കാലം പരിഗണിച്ചു ഇക്കൊല്ലത്തെ ടൂർണമെൻറിൽ പ്രത്യേകം തെരഞ്ഞെടുത്ത ടീമുകളെ മാത്രമേ ഉൾപെടുത്തൂ എന്ന് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ബഷീർ മച്ചിങ്ങൽ പറഞ്ഞു.പ്രസിഡൻറ് ജാഫർ അഹമ്മദ് അധയക്ഷത വഹിച്ചു. ഡോ. സഫറുല്ല അൽ അഹ്‍ലി പി.ആർ.ഒ അഖിലിന് നൽകി സുവനീർ പ്രകാശനം നിർവഹിച്ചു.സാദിഖ് അലി തുവൂർ ,കബീർ കൊണ്ടോട്ടി ലത്തീഫ് എൽ.ജി കെ.ടി.എ മുനീർ തുടങ്ങിയവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.