ഒന്നര മാസം മുമ്പ് റിയാദിൽ ജോലിക്കെത്തിയ തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ നിര്യാതനായി

റിയാദ്: ന്യൂ സനാഇയ്യയിലെ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ടെക്നീഷ്യനായ തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ടോയ്‌ലെറ്റിൽ പോയ ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നോക്കിയപ്പോൾ ഇദ്ദേഹത്തെ അവശനിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈൽ എഞ്ചിനിയറായ സർജിൽ ഒന്നര മാസം മുമ്പാണ് റിയാദിൽ ജോലിക്കെത്തിയത്. ബാംഗ്ലൂരിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

മാതാപിതാക്കളും അനുജനുമടങ്ങുന്ന സാധാരണ കുടുംബത്തിലെ അംഗമായ സർജിലിന്റെ വിവാഹം തീരുമാനിച്ചിട്ടുണ്ടായിരുന്നു.

കേളി പ്രവർത്തകരും പ്രവാസി വെൽഫെയർ അംഗങ്ങളും പ്രാഥമിക കാര്യങ്ങൾ ചെയ്യുകയും മൃതദേഹം നാട്ടിലേക്കയക്കാനുള്ള തുടർനടപടികൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. കമ്പനി അധികൃതരും ആവശ്യമായ സഹായം നൽകുന്നുണ്ട്. പിതാവ്: ഉണ്ണികൃഷ്ണൻ മറ്റപറമ്പിൽ ചാത്തൻ, മാതാവ്: വത്സല. സിറിൽ കൃഷ്ണ സഹോദരനാണ്.

Tags:    
News Summary - Young engineer from Thrissur, who came to Riyadh a month and a half ago, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.