ഇന്ത്യൻ റിപ്പബ്ലിക് ദിനം റിയാദ് ടാക്കീസ് ആഘോഷിച്ചപ്പോൾ
റിയാദ്: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനം റിയാദിലെ പ്രമുഖ കലാ-സാംസ്കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹറാജ് അൽ മദീന ഹൈപ്പര്‍മാര്‍ക്കറ്റിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.
കോഓഡിനേറ്റർ ഷൈജു പച്ചയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. വിജയകുമാർ കായംകുളം ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിമുക്തഭടൻ സജി തന്നികൊത്ത്, സാമൂഹിക പ്രവർത്തകരായ സലാം ടി.വി.എസ്, ഫാറൂഖ് കൊവൽ, റിജോഷ് കടലുണ്ടി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരവിതരണം നടത്തി.
1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിെൻറ ചരിത്രപരമായ പ്രാധാന്യത്തെ ചടങ്ങിൽ അനുസ്മരിച്ചു. മതേതര ഇന്ത്യയുടെ നിലനിൽപ്പിനായി പോരാടിയ ധീരന്മാരെയും ഭരണഘടനാ ശിൽപികളെയും ചടങ്ങിൽ ആദരവോടെ സ്മരിച്ചു.
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ചും ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിെൻറ അനിവാര്യതയെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു.സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.
ആഘോഷ പരിപാടികൾക്ക് റമീസ് ഫോൺ ഹൗസ്, ജുനൈദ് ഫേവറിറ്റ്, എൽദോ വയനാട്, സജീർ സമദ്, അൻവർ സാദത്ത് ഇടുക്കി, സിജു ബഷീർ, രതീഷ് നാരായണൻ, ബാബു കണ്ണോത്, ജംഷി കാലിക്കറ്റ്, ബെൻജി ജോൺ, ഹുസൈൻ ശാഫി, അസ്കർ, അസിഫ് തങ്ങൾ, പ്രമോദ്, സൈതാലി, സൈദു മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.