റിയാദ്: ലോകമെമ്പാടുമുള്ള ദുരിതബാധിതരെ സഹായിക്കുന്നതിൽ മാതൃകയായി സൗദി അറേബ്യ. 2025-ൽ മാത്രം കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വഴി 61 രാജ്യങ്ങളിലായി 1312 സഹായ വിതരണങ്ങൾ നടത്തിയതായി റിപ്പോർട്ട്. ലോകത്തെ ഏറ്റവും ദരിദ്രരും ദുരിതമനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങളിലേക്കാണ് ഈ സഹായങ്ങൾ എത്തിച്ചത്.
ഭക്ഷണം, മരുന്ന്, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ആകെ 35,000 ടണ്ണിലധികം സാധനങ്ങളാണ് അയച്ചത്. 1182 ട്രക്കുകൾ, 89 കപ്പലുകൾ, 41 വിമാനങ്ങൾ എന്നിവ വഴിയാണ് വിവിധ രാജ്യങ്ങളിലേക്ക് സഹായമെത്തിച്ചത്.
സൗദി അറേബ്യ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മാനുഷിക മൂല്യങ്ങളുടെയും അയൽരാജ്യങ്ങളെ സഹായിക്കാനുള്ള സന്നദ്ധതയുടെയും ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനും ഈ സംരംഭങ്ങൾ വലിയ പങ്കുവഹിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും കഷ്ടപ്പെടുന്നവർക്ക് താങ്ങാവുക എന്ന സൗദിയുടെ നയത്തിന്റെ സാക്ഷ്യപത്രമാണ് ഈ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.