യമനിലെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് സൗദി 150 ദശലക്ഷം ഡോളര്‍ സംഭാവന നൽകി

റിയാദ്: യമനില്‍ സൗദി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 150 ദശലക്ഷം ഡോളറി​െൻറ ധനസഹായം പ്രഖ്യാപിച്ചു. കിങ് സല്‍മാന്‍ ചാരിറ്റി സ​െൻറര്‍ മേധാവി ഡോ.അബ്ദുല്ല അല്‍റബീഅ ജനീവയില്‍ നടക്കുന്ന യോഗത്തിലാണ് സഹായം പ്രഖ്യാപിച്ചത്. 2015ന് ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 8.2 ബില്യന്‍ ഡോളര്‍ യമനില്‍ കിങ് സല്‍മാന്‍ സ​െൻറര്‍ ചെലവഴിച്ചിട്ടുണ്ടെന്നും ഡോ. റബീഅ കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ സ്വിറ്റ്സര്‍ലാൻറ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുക എന്നതിലുപരി അയല്‍ രാജ്യത്തെ ജനങ്ങളോടുള്ള ബാധ്യത കൂടിയാണ് സൗദി ഇതിലൂടെ നിര്‍വഹിക്കുന്നതെന്ന് ഡോ. റബീഅ പറഞ്ഞു. 

അതേസമയം അര്‍ഹരായ യമന്‍ പൗരന്മാര്‍ക്ക് സഹായമെത്തിക്കുന്നത് വിഘടന ഹൂതി വിഭാഗം തട്ടിയെടുക്കുന്നതും കൊള്ള ചെയ്യുന്നതും ഐക്യരാഷ്ട്രസഭ ഇടപെട്ട് നിര്‍ത്തലാക്കണമെന്ന് സൗദി അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ മേഖലയിലും അന്താരാഷ്ട്രതലത്തിലും നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ സൗദി എന്നും മുന്നിലുണ്ടാവുമെന്നും യമന്‍ പൗരന്മാരുടെ പ്രശ്നം സൗദിയുടെ മുന്‍ഗണന അര്‍ഹിക്കുന്ന വിഷയമാണെന്നും ഡോ. റബീഅ പറഞ്ഞു.
 

Tags:    
News Summary - yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.