യാമ്പുവിലെ തൊഴില്‍  പ്രതിസന്ധി: കോണ്‍സലിന്  മുന്നില്‍ പരാതികളുമായി ഇന്ത്യന്‍ തൊഴിലാളികള്‍  

അനീസുദ്ദീന്‍ ചെറുകുളമ്പ് 
യാമ്പു : മാസങ്ങളായി ശമ്പളമോ മറ്റു അനൂകൂല്യമോ ഇല്ലാതെ ദുരിതമനുഭവിക്കുന്ന വിവിധ കരാര്‍ കമ്പനികളിലെ  ഇന്ത്യന്‍ തൊഴിലാളികള്‍ പരാതികളുമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ഉപറേറ്റിയുടെ മുമ്പില്‍. യാമ്പു മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അറ്റസ്റ്റേഷനും മറ്റു സേവനങ്ങളും ചെയ്യാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പ്രതിമാസ  സന്ദര്‍ശനത്തോടനുബന്ധിച്ച്  ടൗണിലെ വേഗ ഓഫീസിലത്തെിയ അവസരത്തിലാണ് ജി.പി. സക്കറിയാദസ് എന്ന സിവില്‍ ആന്‍റ്  കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ  തൊഴിലാളികള്‍ പരാതിയുമായി ആദ്യം എത്തിയത്. 
ബന്ധപ്പെട്ട വിഷയങ്ങള്‍ തൊഴിലാളികളുമായി വിശദമായി അദ്ദേഹം ചര്‍ച്ച ചെയ്തു. കമ്പനിയിലെ ഇരുപതോളം തൊഴിലാളികള്‍ക്ക് ആറ് മാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ല.  രണ്ടു പേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ തൊഴിലാളികളാണ്. ഇവരില്‍ രണ്ട് മലയാളികളുമുണ്ട്. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍  പലപ്രാവശ്യം ഇ മെയില്‍ വഴിയും മറ്റും  കമ്പനി അധികൃതരുമായി ബന്ധപെട്ടിരുന്നുവെങ്കിലും അധികൃതര്‍ കനിഞ്ഞില്ളെന്നും  പ്രൊജക്റ്റ് മാനേജര്‍ നീണ്ട അവധിയില്‍ നാട്ടിലേക്ക് മടങ്ങിയത്  പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതായും തൊഴിലാളികള്‍ ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. പ്രതിസന്ധിയിലായ തൊഴിലാളികളില്‍ എട്ടു പേര്‍ യാമ്പുവിലെ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28-നകം ഇവരുടെ  പ്രശ്നപരിഹാരത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരിഹാരമായില്ളെന്ന് തൊഴിലാളികള്‍ പറഞ്ഞു. 
കോടതിയുടെ ആശ്വാസ നടപടിയില്‍ പ്രതീക്ഷ പുലര്‍ത്തിയാണ് തൊഴിലാളികള്‍ പലരും ക്യാമ്പില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.  
ഇഖാമയുടെയും ഇന്‍ഷുറന്‍സിന്‍െറയും കാലാവധി തീരാനായതും വലിയ ആശങ്ക ഉണ്ടാക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.  തൊഴില്‍ പ്രതി സന്ധിമൂലം എം.ടി.എം എന്ന ലേബര്‍ സപൈ്ള കമ്പനിയില്‍ നിന്ന് അഞ്ച് പേര്‍ ഇഖാമയുടെ കാലാവധി  കഴിഞ്ഞ് തൊഴില്‍ മാറാന്‍  കഴിയാതെ  പ്രയാസപ്പെടുന്ന പരാതിയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് മുമ്പിലത്തെി.  ട്രേഡിങ് ആന്‍റ് കോണ്‍ട്രാക്റ്റിംഗ് ഗ്രൂപ്പായ വൈ. ബി. ഐ. ടി കമ്പനിയിലെ തൊഴിലാളികളില്‍ ചിലരും തൊഴില്‍ സംബന്ധമായ പരാതികളുമായി എത്തി. 
ഈ കമ്പനികളിലെ തൊഴിലാളികളില്‍ പലരുടെയും ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ രണ്ടു പേരെ സ്പോണ്‍സര്‍  ഹുറൂബിലാക്കിയിട്ടുണ്ടെന്നും അവരെ ഇന്ത്യന്‍ എംബസി മുഖേന തര്‍ഹീല്‍ വഴി നാട്ടിലേക്ക്  അയക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പ്രശ്നത്തില്‍ ഇടപെട്ട  സി.സി.ഡബ്ള്യു അംഗം ശങ്കര്‍ എളങ്കൂര്‍ അറിയിച്ചു. 
     ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സേവനങ്ങള്‍ നല്‍കുമെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ഉപറേറ്റി തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. 
യാമ്പുവിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങളായ ശങ്കര്‍ എളങ്കൂര്‍, അബ്ദുല്‍ കരീം താമരശ്ശേരി, സാബു വെളിയം  എന്നിവരും കോണ്‍സലിനൊപ്പം ഉണ്ടായിരുന്നു.  

Tags:    
News Summary - yambu job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.