യാംബു ഇമാം ഗസ്സാലി മദ്റസ സംഘടിപ്പിച്ച 'മദ്റസ ഫെസ്റ്റ് 2025' ലെ പരിപാടിയിൽനിന്ന് 

യാംബു ഇമാം ഗസ്സാലി മദ്റസ ഫെസ്റ്റ് സംഘടിപ്പിച്ചു

യാംബു: ഇമാം ഗസ്സാലി മദ്റസയിലെ വിദ്യാർഥികളുടെ കലാ മത്സരം 'മദ്റസ ഫെസ്റ്റ് 2025' എന്ന പേരിൽ സംഘടിപ്പിച്ചു. യാംബുവിലെ ഇസ്തിറാഹ വർദിൽ നടന്ന പരിപാടി അബ്ദു സമദ് ബാഖവി ഉദ്ഘാടനം ചെയ്തു.

ഐ.സി.എഫ് യാംബു റീജിയൻ ഡെപ്യൂട്ടി പ്രസിഡൻ്റ് ഫിറോസ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ആഷിഖ് സഖാഫി പൊൻമള ഉദ്ബോധന പ്രഭാഷണം നടത്തി. മനുഷ്യ സമൂഹത്തിന്റെ സമാധാനപൂർണമായ ജീവിതത്തിന് പ്രവാചകാധ്യാപനങ്ങൾ പഠിക്കുകയും പകർത്തുകയും ചെയ്യേണ്ടത് സമകാലിക സാഹചര്യ ത്തിൽ ഏറെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്റസ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ദഫ് പ്രദർശനവും ഫെസ്റ്റിന് മിഴിവേകി. മദ്റസ കമ്മിറ്റി സെക്രട്ടറി അലി കളിയാട്ട് മുക്ക് സ്വാഗതവും ഷുഹൈബ് വലിയോറ നന്ദിയും പറഞ്ഞു.

News Summary - Yambu Imam Ghazzali Madrasa Fest organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.