യാംബു: ഒരു മാസം മുമ്പ് അവധിയിൽ പോയ യാംബു പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി തേലപ്പുറത്ത് മുഹമ്മദ് ഹനീഫ (50) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിൽ എട്ട് വർഷമായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു.
നാട്ടിലെത്തി പരിശോധനയിൽ അർബുദരോഗം സ്ഥിരീകരിക്കുകയും ചികിത്സ തുടരുന്നതിനുമിടയിലാണ് മരണം. ജിദ്ദയിലും യാംബുവിലുമായി രണ്ട് പതിറ്റാണ്ട് കാലം പ്രവാസം നയിച്ച ഹനീഫ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. ഐ.സി.എഫ് യാംബു സെൻട്രൽ ഫൈനാൻസ് സെക്രട്ടറിയായിരുന്നു. യാംബുവിൽ നിന്നും എല്ലാ ആഴ്ചയും ഐ.സി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉംറ യാത്രാ സംഘത്തിന്റെ കോർഡിനേറ്റർ ആയി സേവനം ചെയ്തിരുന്നു. എല്ലാവരുമായും ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന മിതഭാഷി കൂടിയായ ഹനീഫയുടെ വിയോഗം യാംബുവിലും നാട്ടിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തി.
പിതാവ്: തേലപ്പുറത്ത് മൂസ. മാതാവ്: തിത്തുകുട്ടി. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് ഹാഷിർ, മുഹമ്മദ് അദ്‌നാൻ, സഫ്‌വത്ത്. സഹോദരങ്ങൾ: സൈദലവി, മുസ്തഫ അഹ്സനി, ഷുഹൈബ്, നഫീസ, മൈമൂന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.