നാസിറുദ്ദീൻ ഓമണ്ണിലിന് പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാംബു പ്രവാസി കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചപ്പോൾ
യാംബു: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല പ്രസിഡന്റ് നാസിറുദ്ദീൻ ഓമണ്ണിലിന് പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാംബു പ്രവാസികൂട്ടായ്മ യാത്രയയപ്പ് നൽകി.
നാസിറുദ്ദീൻ ഓമണ്ണിലിനുള്ള യാംബു പ്രവാസി കൂട്ടായ്മയുടെ ഉപഹാരം ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിൽ സമ്മാനിച്ചു. മിഡിലീസ്റ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ ആർ.സി ഏരിയ പ്രസിഡന്റ് സോജി ജേക്കബ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് അരിമ്പൂർ (യാംബു വിചാരവേദി), അബ്ദുറഷീദ് വേങ്ങര, അബ്ദുൽ മജീദ് സുഹ്രി (യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ), അസ്ക്കർ വണ്ടൂർ, സിദ്ധീഖുൽ അക്ബർ (ഒ.ഐ.സി.സി), അനീസുദ്ദീൻ ചെറുകുളമ്പ് (തനിമ സാംസ്കാരിക വേദി), സഫീൽ കടന്നമണ്ണ, മിദ്ലാജ് റിദ (പ്രവാസി വെൽഫെയർ), നൗഷാദ് മൂസ (സിജി), എബി തോമസ് എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ മേഖല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം നിയാസ് യൂസുഫ് സ്വാഗതവും മേഖല സെക്രട്ടറി ഇൽയാസ് വേങ്ങൂർ നന്ദിയും പറഞ്ഞു. സൗദിയിലെ പ്രമുഖ പെട്രോ കെമിക്കൽ കമ്പനിയായ സാബികിന്റെ വിവിധ പ്രോജക്ടുകളിൽ ഫിനാൻസ്, അക്കൗണ്ടിങ് തസ്തികകളിൽ 25 വർഷത്തെ സേവനത്തിൽനിന്ന് വിരമിച്ച പ്രവാസി വെൽഫെയർ നേതാവായ നസിറുദ്ദീൻ സംഘടനയുടെ വെസ്റ്റേൺ പ്രൊവിൻസ് കേന്ദ്ര സമിതിയംഗം കൂടിയാണ്. യാംബുവിലെ സാമൂഹിക സാംസ്കാരിക സന്നദ്ധസേവന മേഖലയിൽ നിറ സാന്നിധ്യമായിരുന്ന നാസിറുദ്ദീൻ ഇടുക്കി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.