Posted On
date_range Updated On
date_range യാമ്പുവിൽ താപനില 46 ഡിഗ്രി സെൽഷ്യസ്
യാമ്പു : ശനിയാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപ നില യാമ്പുവിൽ രേഖപ്പെടുത്തി. 46 ഡിഗ്രി സെ ൽഷ്യസ് താപനിലയാണ് യാമ്പുവിൽ രേഖപ്പെടുത്തിയത്. മക്ക 45 അൽ അഹ്സ 44, വാദി ദിവാസിർ 43, അൽ ഖർജ് 43 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ജനറൽ അതോറിറ്റി ഫോർ മെറ്റീരിയോളജി ആൻഡ് എൻവയൺമെൻറൽ പ്രൊട്ടക്ഷൻ രേഖപ്പെടുത്തിയ റിപ്പോർട്ട്. യാമ്പുവിൽ പൊതുവെ മിതമായ കാലാവസ്ഥയാണ്. പ്രാദേശിക കാലാവസ്ഥ കേന്ദ്രം ഈ ദിവസത്തെ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മക്ക ഒബ്സർവേറ്ററിയിൽ 45 ഡിഗ്രി സെൽഷ്യസും അൽ-അഹ്സ ഒബ്സർവേറ്ററി 44 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.