ഡ​ബ്ല്യു.​എം.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ 80-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ആ​നി ലി​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. നാ​ഷ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ ഹെൻറി തോ​മ​സ് ആ​മു​ഖ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത പ്ര​ശ​സ്ത ക്യാ​ൻ​സ​ർ രോ​ഗ വി​ദ​ഗ്ദ്ധ​ൻ ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ, മ​നു​ഷ്യ​ത്വ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളും സ​ഹ​ജീ​വി സ്നേ​ഹ​വു​മാ​ണ് യ​ഥാ​ർ​ത്ഥ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ പൊ​രു​ളെ​ന്നും പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​മാ​ണ് നാ​ടി​െൻറ ക​രു​ത്തെ​ന്നും വ്യ​ക്ത​മാ​ക്കി.

‘എ​ജു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്’ പ്ര​ഖ്യാ​പ​നം മി​ഡി​ൽ ഈ​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ പ​ട്ടാ​മ്പി നി​ർ​വ​ഹി​ച്ചു. അ​ഫ്രി​ൻ നി​സാ​ർ, ന​ക്ഷ​ത്ര ല​ക്ഷ്മി ച​ന്ദ​ൻ ഷേ​ണാ​യ്, എം. ​ഹീ​ര​കൃ​ഷ്ണ, ഷെ​സി​ൻ പൂ​ള​ക്ക​ൽ, കെ.​എ​സ്. അ​ർ​ജു​ൻ ദേ​വ്, മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​സ​ഫ് കൊ​ള​നാ​ട് എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. ആ​ൽ​ബെ​ഡോ എ​ജു​ക്കേ​ഷ​ൻ സി.​ഇ.​ഒ റ​മീ​സ് അ​ന​ക്ക​ച്ചേ​രി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

‘ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്’ വി​ത​ര​ണോ​ദ്ഘാ​ട​നം മി​ഡി​ൽ ഈ​സ്​​റ്റ്​ ഓ​വ​ർ​സീ​യ​ർ ഏ​ലീ​യാ​സ് ഐ​സ​ക് നി​ർ​വ​ഹി​ച്ചു. വ​ല്ലി ജോ​സ്, സെ​ലീ​ന മാ​ത്യു, മ​റി​യാ​മ്മ എ​ബ്ര​ഹാം, ജെ​യ്സ​മ്മ ജോ​യ്, ഡോ. ​ടെ​സി ആ​ൻ​റ​ണി, ബി​ജി പി. ​തോ​മ​സ്, സൗ​മ്യ സ​ക്ക​റി​യ, ജീ​വ ചാ​ക്കോ, സു​ശീ​ല ജോ​സ​ഫ്, നി​ഷ വ​ർ​ഗീ​സ്, ജി​ഷ അ​ഭി​ലാ​ഷ്, ശോ​ഭ ഹെൻറി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

അ​ൽ ഹി​ലാ​ൽ അ​ണ്ട​ർ 15 ഫു​ട്ബാ​ൾ ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കീ​ർ​ത്ത​ജ വി​നോ​ദി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡ​ബ്ല്യു.​എം.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ജെ​സ്സി തോ​മ​സ്, ഡൊ​മി​നി​ക് സാ​വി​യോ, ന​സീ​ർ വാ​വാ​കു​ഞ്ഞ്, റു​ഷാ​ര റി​ജാ​സ്, റൂ​ബി സ​മീ​ർ, ഷാ​േ​ൻ​റാ ചെ​റി​യാ​ൻ, ബി​ൽ​റു ബി​ൻ​യാ​മി​ൻ, സ​ജി കു​ര്യ​ക്കോ​സ്, ന​ജീം ബ​ഷീ​ർ, ആ​ൽ​ബി​ൻ ആ​േ​ൻ​റാ, സോ​ണി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ൽ​വി​ന വി​വേ​കി​െൻറ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ശോ​ഭ ഹെൻറി, സു​ഗ​ന്ധി ര​തീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു അ​വ​താ​ര​ക​ർ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​ൻ​സ് ജോ​ർ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ശീ​ല ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - WMF celebrates Indian Independence Day at Saudi National Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-26 03:58 GMT