??????? 19 ?????????? ??????? ????????? ???????????????????????? ??????????????

അണ്ടര്‍ 19‍: തുർക്ക്​മെനിസ്​താനെതിരെ ഇന്ത്യക്ക്​ തകർപ്പൻ ജയം

ദമ്മാം: ഏഷ്യന്‍ ഫുട്‌ബാള്‍ കോൺഫെഡറേഷന്‍ കപ്പി​​െൻറ ഗ്രൂപ്പ് ഡി യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തിൽ തുർക്ക്​മെനിസ്​താനെതിരെ ഇന്ത്യക്ക്​ തകർപ്പൻ വിജയം.കഴിഞ്ഞ കളിയിൽ യമനെതിരെ മിന്നുന്ന പ്രകടനം കാഴ്‌ചവെച്ച ഇന്ത്യൻ ടീം തുടക്കം മുതലേ തുർക്ക്​മെനിസ്​താനെതിരെ മികച്ച രീതിയിൽ ഉണർന്ന്​ കളിച്ചു. മത്സരത്തിൽ പല​​പ്പോഴും ഇന്ത്യൻ ​പ്രതിരോധ നിരയിൽ വിള്ളലുകൾ സൃഷ്​ടിച്ച്​ മ​ുന്നേറിയ തുർക്ക്​മെനിസ്​താൻ താരങ്ങൾ ഇന്ത്യൻ ​േഗാൾ മുഖത്ത്​ ഭീതിവിതച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ലക്ഷ്യബോധത്തോടെ ആക്രമിച്ച്​ കളിച്ചെങ്കിലും വല കുലുക്കാനായില്ല. കഴിഞ്ഞ മത്സരങ്ങളിലെന്ന വണ്ണം ഇന്ത്യൻ ഗോളി ധീരജ് സിങ് നിരവധി സേവുകളിലൂ​െട ടീമി​​െൻറ രക്ഷകനായി.എന്നാൽ, രണ്ടാം പകുതിയിൽ കുറേക്കൂടി ആവേശത്തോടെ കളിച്ച ഇന്ത്യൻ ടീം കളിയിൽ പതുക്കെ മേൽ​െക്കെ നേടുന്ന കാഴ്​ചയാണ്​ കണ്ടത്​. രണ്ടാം പകുതിയുടെ തുടക്കത്തിൽ തുർക്ക്​മെനിസ്താ​ൻ സ്​ട്രൈക്കറുടെ ​അതിവേഗ ഷോട്ട്​ ഗോൾ പോസ്​റ്റിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട്​, പൂർവാധികം ശക്​തിയോടെ കളിച്ച മധ്യനിര സ്​ട്രൈക്കർമാർക്ക്​ പന്തെത്തിക്കുന്നതിലും എതിർടീമി​​െൻറ ഗോൾ മുഖത്ത്​ ഇറങ്ങിക്കളിക്കുന്നതിലും വിജയിച്ചു. 74ാം മിനുട്ടിൽ അമർജിത്​ സിങ്​ കിയാമാണ്​ ഇന്ത്യക്ക്​ വേണ്ടി ആദ്യ ഗോൾ നേടിയത്​. ആദ്യ ഗോളി​​െൻറ ആരവങ്ങൾ നിലക്കും മു​േമ്പ 80ാം മിനുട്ടിൽ അഭിഷേക്​ ഹാൽഡർ വീണ്ടും ഗോൾ വലകുലുക്കി. കളിതീരുമെന്ന ഘട്ടത്തിൽ മൂന്ന്​ മിനിട്ട്​ നീണ്ട ഇഞ്ച്വറി ടൈമിൽ 92ാം മിനുട്ടിൽ എഡ്​മണ്ട്​ ഗോൾ പട്ടിക പൂർത്തിയാക്കി.

ഇന്ത്യക്ക്​ മൂന്ന്​ ഗോളി​​െൻറ തകർപ്പൻ ജയം. കളിയുടെ അവസാന 20 മിനുട്ടിലാണ്​​ മനോഹരമായ മൂന്ന്​ ഗോളുകളും പിറന്നത്​.കഴിഞ്ഞ രണ്ട്​ മത്സരങ്ങളിലും ജഴ്​സിയണിഞ്ഞ പ്രമുഖ മലയാളി താരം രാഹുൽ ഇന്നലെ കളത്തിലിറങ്ങിയില്ല.ആദ്യ കളിയിൽ കരുത്തരായ സൗദിയുമായി അഞ്ച്​ ഗോളി​​െൻറ തോൽവിയിൽ നിന്ന്​ പാഠമുൾകൊണ്ട്​ യമനെതിരെ സമനി​ല നേടുകയും അവസാന കളിയിൽ മൂന്ന്​ ഗോളി​​െൻറ മിന്നുന്ന വിജയത്തോടെയുമാണ്​ ടീം നാട്ടിലേക്ക്​ മടങ്ങുന്നത്​.

Tags:    
News Summary - winners india saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.