ചൈ​നീ​സ് ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് ഭ​വ​ന നി​ർ​മാ​ണ യൂ​നിറ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ

റി​യാ​ദ്​: സൗ​ദി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​വ​ന നി​ർ​മാ​ണ യൂ​നിറ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് നി​ര​വ​ധി ചൈ​നീ​സ് നി​ർ​മാ​ണ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ, ഭ​വ​ന മ​ന്ത്രാ​ല​യം ഉ​ദ്ദേ​ശി​ക്കു​ന്നു. അ​ടു​ത്ത​യാ​ഴ്ച ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബീ​ജി​ങി​ൽ മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ, പാ​ർ​പ്പി​ട മ​ന്ത്രി മാ​ജി​ദ് അ​ൽ ഹു​ഖൈ​ൽ എ​ത്തു​ന്ന​തി​നി​ടെ​യാ​ണി​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കാ​യി ഒ​രു വ്യാ​വ​സാ​യി​ക ലോ​ജി​സ്റ്റി​ക് സോ​ൺ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ധാ​ന ഫാ​ക്​​ട​റി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നി​ര​വ​ധി ചൈ​നീ​സ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ​യും ബാ​ങ്കു​ക​ളു​ടെ​യും ത​ല​വ​ൻ​മാ​രു​മാ​യും ചൈ​നീ​സ് ഭ​വ​ന, ന​ഗ​ര, ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി നി ​ഹോ​ങു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

സം​യു​ക്ത സ​ഹ​ക​ര​ണം, അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റ്റം, ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വി​വി​ധ വി​ക​സ​ന മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പ്ര​ത്യേ​കി​ച്ച് ഭ​വ​ന, റി​യ​ൽ എ​സ്റ്റേ​റ്റ് വി​ക​സ​നം, ന​ഗ​ര വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ, ആ​ധു​നി​ക കെ​ട്ടി​ട സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ, ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യും. പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ ഉ​ചി​ത​മാ​യ സാ​മ്പ​ത്തി​ക പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് നി​ര​വ​ധി ചൈ​നീ​സ് ബാ​ങ്ക് മേ​ധാ​വി​ക​ളു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. റി​യ​ൽ എ​സ്റ്റേ​റ്റ്, ഭ​വ​ന പ​ദ്ധ​തി​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ത്തം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും സ​ഹ​ക​ര​ണ​ത്തി​​ന്‍റെ വ​ഴി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണി​ത്.

Tags:    
News Summary - plans to implement new housing unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.