റിയാദിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന്​​ തെന്നിമാറി, ആർക്കും പരിക്കില്ല

റിയാദ്​: റിയാദ്​ വിമാനത്താവളത്തിൽ ലാൻറിങിനിടെ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. ഞായറാഴ്​ച രാത്രിയാണ്​ സംഭവം. ദോഹയിൽ നിന്ന് വന്ന ​​​ഫ്ലൈനാസ്​ വിമാനമാണ്​ ലാൻറിങിനിടെ പ്രധാന റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന്​ കിങ്​ ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തിൽ ആർക്കും ആളപായമൊന്നുമില്ല.

ബഫർ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട്​ പാതയിൽ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂർത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയർപോർട്ട് മാനേജ്‌മെൻറ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആർക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചതായും കിങ്​ ഖാലിദ്​ വിമാനത്താവള മാനേജ്​മെൻറ്​ പറഞ്ഞു.

Tags:    
News Summary - Aircraft Skids off Runway During Landing in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.