വാട്ടർ ടാങ്കർ വാഹനങ്ങളുടെ മുകളിലേക്ക്​ മറിഞ്ഞ് രണ്ടു മരണം

ജിദ്ദ: വാട്ടർ ടാങ്കർ വാഹനങ്ങളുടെ മുകളിലേക്ക്​ മറിഞ്ഞ്​ രണ്ടുപേർ മരിച്ചു. ജിദ്ദ നഗരത്തി​െൻറ വടക്കുഭാഗത്തെ കിങ്​ അബ്​ദുൽ അസീസ് റോഡിൽ വാട്ടർ ടാങ്കർ മൂന്ന്​ വാഹനങ്ങളുടെ മുകളിലേക്കാണ്​ മറിഞ്ഞത്​. രണ്ടു പേർ സംഭവസ്ഥലത്ത്​ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. 

കിങ്​ അബ്​ദുൽ അസീസ് റോഡിൽ ഗ്ലോബ്​ റൗണ്ട് എബൗട്ടിലാണ് അപകടം. അപകടത്തിൽ തകർന്ന വാഹനങ്ങളിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് എത്തിയാണ് പുറത്തെടുത്തത്. ഒരു വാഹനം പൂർണമായും രണ്ട്​ വാഹനങ്ങൾ ഭാഗികമായും തകർന്നു. രക്ഷാപ്രവർത്തനത്തിന് ക്രെയിനും ഉപയോഗപ്പെടുത്തി.


നിസാര പരിക്കേറ്റ രണ്ടു പേർക്ക് സംഭവസ്ഥലത്ത്​ റെഡ് ക്രസൻറ്​ പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകി. പരിക്കേറ്റവരെ റെഡ് ക്രസൻറ്​ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിൽ എത്തിച്ചതായി ജിദ്ദ റെഡ് ക്രസൻറ്​ വക്താവ് അബ്​ദുല്ല അബൂസൈദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.