ജിദ്ദ: വണ്ടൂർ എറിയാട് മഹൽ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ ഹരാസാത്തിൽ നടന്ന പരിപാടിയിൽ മഹൽ നിവാസികളായ മുഴുവൻ പ്രവാസികളും കുടുംബസമേതം പങ്കെടുത്തു. പൊതുസമ്മേളനം മുഖ്യരക്ഷാധികാരി ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹസൈൻ പുന്നപ്പാല അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ നജീബ് കണ്ടംകുടുക്ക, ടി.പി. സമീർ, മുഹൈമീൻ കരുമാര, റഷാദ് കരുമാര എന്നിവർ സംസാരിച്ചു. ഹാഷിം കരുമാര സ്വാഗതവും കെ.സി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
മിൻഹ സഫീർ ഖിറാഅത്ത് നടത്തി. ഫഹദ് നീലാബ്ര, ഷബീർ, അഫ്സൽ, അസ്ജദ്, ബദറുദ്ദീൻ, കബീർ, ഷാൻ, അക്ബർ അലി, നിഷാദ്, നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മഹൽ നിവാസികളുടെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത വിവിധ പരിപാടികൾ നടന്നു. വാശിയേറിയ ഫുട്ബാൾ മത്സരത്തിൽ ക്യാപ്റ്റൻ മുഹൈമീെൻറ നേതൃത്വത്തിലുള്ള ടീം വിജയികളായി. സമീർ പതുത്തറയുടെ നേതൃത്വത്തിലുള്ള ടീം റണ്ണേഴ്സ് അപ്പിന് അർഹരായി. ലക്കി ഡ്രോ നറുക്കെടുപ്പിൽ അസ്കർ ഒന്നാം സമ്മാനത്തിനും ഹസൈൻ രണ്ടാം സമ്മാനത്തിനും ആലിൻ നാസിഫ് മൂന്നാം സമ്മാനത്തിനും അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.