ന്യൂയോർക്ക്: ലോകപ്രശസ്ത വിനോദ കമ്പനിയായ വാൾട്ട് ഡിസ്നിയുടെ സി.ഇ.ഒ റോബർട്ട് അലൻ െഎഗറിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സന്ദർശിച്ചു. ലോസ് ആഞ്ചലസിലുള്ള റോബർട്ടിെൻറ വസതിയിലായിരുന്നു കൂടിക്കാഴ്ച. വിനോദം, സംസ്കാരം, ചലച്ചിത്ര നിർമാണം തുടങ്ങിയ രംഗങ്ങളിൽ വിപുലമായ സഹകരണത്തിനുള്ള സാധ്യതകൾ തേടിയാണ് അമീർ മുഹമ്മദ് േലാസ് ആഞ്ചലസിൽ എത്തിയത്. വിനോദ രംഗത്തുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയശേഷം സൗദിയിൽ വരാനിരിക്കുന്ന വിദേശ നിക്ഷേപങ്ങൾക്ക് അടിത്തറയിടുകയാണ് ഇൗ സന്ദർശനങ്ങളിലൂടെ. റോബർട്ടുമായുള്ള ചർച്ചകളിൽ യു.എസിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ മുഹമ്മദും പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.