വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി എക്സ്പാർട്ടിയേറ്റ്സ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഉദ്ഘാടന ചടങ്ങ്
റിയാദ്: വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി എക്സ്പാർട്ടിയേറ്റ്സ് (വെയ്ക്) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തിൽ നിരവധി പേർ പങ്കെടുത്ത ചടങ്ങ് പ്രസിഡന്‍റ് ബഷീർ ഇയ്യോത്തി, ജനറൽ സെക്രട്ടറി ലത്തീഫ് കുണ്ടുങ്ങര, ട്രഷറർ അബ്ദുസ്സലാം എന്നിവർ ചേർന്ന് നിയന്ത്രിച്ചു. പ്രവർത്തനങ്ങളെ കുറിച്ച് എജുക്കേഷനൽ കൺവീനർ ഹാരിസ് വാവാട് സംസാരിച്ചു. വൈസ് പ്രസിഡന്‍റുമാരായ അബ്ദുൽ കരീം, മുജീബ് മൂത്താട്ട്, ജോയന്‍റ് സെക്രട്ടറിമാരായ ശമീർ പുത്തൂർ, എൻ.എച്ച്. റസാഖ്, നവാസ് വെള്ളിമാട്കുന്ന്, നജീബ് നെല്ലാങ്കണ്ടി, റിസ്വി, ഫൈസൽ പുയങ്കര, റിയാസ് ചോലയിൽ, ബഷീർ പാലക്കുറ്റി, ഒ.പി. നവാസ്, ഷഹബാസ് തുടങ്ങിയവർ വിരുന്നിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.