ഇ​ഖാ​മ, റീ​എ​ൻ​ട്രി, എ​ക്​​സി​റ്റ്​ വി​സ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കും​

റി​യാ​ദ്​: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ലാ​വ​ധി ക​ഴി​യു​ന്ന ഇ​ഖാ​മ, എ​ക്​​സി​റ്റ്​/​എ​ൻ​ട്രി, ഫൈ​ന​ൽ എ​ക്​​സി​റ്റ്​ വി​സ​ക​ളുടെ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടു​മെ​ന്ന്​ സൗ​ദി പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗം.
ഈ ​മാ​സം 18നും ​ജൂ​ൺ 30നും ​ഇ​ട​യി​ൽ കാ​ലാ​വ​ധി ക​ഴി​യു​ന്ന, തൊ​ഴി​ൽ​വി​സ​ക്കാ​രാ​യവരുടെ ഇ​ഖാ​മ​ക​ൾ​ക്ക്​ അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടും. ഫീ​സ്​ ന​ൽ​േ​ക​ണ്ട. പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സി​ൽ ഹാ​ജ​രാ​വു​ക​യും വേ​ണ്ട. ഫെ​ബ്രു​വ​രി 25നും ​മാ​ർ​ച്ച്​ 20നും ​ഇ​ട​യി​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത എ​ക്​​സി​റ്റ്​ / എ​ൻ​ട്രി വി​സ​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്നു​മാ​സ​ത്തേ​ക്ക്​ നീ​ട്ടി​ക്കി​ട്ടും.

മാ​ർ​ച്ച്​ 18നും ​ജൂ​ൺ 30നും ​ഇ​ട​യി​ൽ ഫൈ​ന​ൽ എ​ക്​​സി​റ്റ്​ വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക്, ഒ​രു ഫീ​സു​മി​ല്ലാ​തെ നീ​ട്ടി​ക്കി​ട്ടും. സൗ​ദി​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​വാ​തെ കു​ടു​ങ്ങി​യവർക്ക്​ എ​ക്​​സി​റ്റ്​ / എ​ൻ​ട്രി വി​സ​യു​ടെ കാ​ലാ​വ​ധി https://visa.mofa.gov.sa/ExtendReturnedVisa എ​ന്ന ലി​ങ്കി​ൽ പു​തു​ക്കാ​നാ​വും.

Tags:    
News Summary - visa duration will extend in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.