ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഇ​നി ക്രി​മി​ന​ല്‍ കു​റ്റം

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ക്രി​മി​ന​ല്‍ കു​റ്റ​മാ​ക്കി കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യും. സൗ​ദി ട്രാ​ഫി​ക് വി​ഭാ​ഗ​വും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്തി. മ​നഃ​പൂ​ര്‍വ​മാ​യ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ള്‍, അ​പ​ക​ട​സ്ഥ​ല​ത്ത് വാ​ഹ​നം നി​ർ​ത്താ​തെ പോ​ക​ല്‍ തു​ട​ങ്ങി​യ​വ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടും. ഗു​രു​ത​ര​മാ​യ ട്രാ​ഫി​ക് കേ​സു​ക​ള്‍ നേ​രി​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നാ​ണ് ധാ​ര​ണ. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സി​ര്‍ അ​ല്‍മു​ഖ്ബി​ലും സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ബ​സ്സാ​മി​യും ത​മ്മി​ലാ​ണ് ക​രാ​ര്‍ കൈ​മാ​റ്റം ന​ട​ത്തി​യ​ത്.

ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ കൈ​മാ​റ്റ​മാ​ണ് ഉ​ട​മ്പ​ടി​യി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. ഡ്രൈ​വ​റു​ടെ വീ​ഴ്ച​യും നി​യ​മ ലം​ഘ​ന​വും കാ​ര​ണം മ​ര​ണ​ത്തി​നോ, അം​ഗ​വൈ​ക​ല്യ​ത്തി​നോ കാ​ര​ണ​മാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍, അ​പ​ക​ട​സ്ഥ​ല​ത്ത് വാ​ഹ​നം നി​ർ​ത്താ​തെ​പോ​കു​ക​യോ, അ​പ​ക​ടം ട്രാ​ഫി​ക് വി​ഭാ​ഗ​ത്തെ അ​റി​യി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യ​ല്‍, അ​പ​ക​ടം ന​ട​ത്തി​യ ഡ്രൈ​വ​റെ മാ​റ്റി പ​ക​രം ഡ്രൈ​വ​റെ നി​ർ​ദേ​ശി​ക്ക​ല്‍, പ​രി​ക്കേ​റ്റ​വ​ര്‍ക്ക് സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കാ​തി​രി​ക്ക​ല്‍, മ​നഃ​പൂ​ര്‍വ്വം അ​പ​ക​ടം ഉ​ണ്ടാ​ക്ക​ല്‍ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍ന്നാ​ണ് ഇ​നി കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ക. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ വി​ഭാ​ഗ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക തെ​ളി​വു​ക​ള്‍ സ്വീ​ക​രി​ച്ച് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യും. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കും പ്രോ​സി​ക്യൂ​ഷ​ന്‍ വി​ഭാ​ഗ​മാ​യി​രി​ക്കും നേ​തൃ​ത്വം ന​ല്‍കു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.