സൻഅ വിമാനത്താവള റൺവേ തകർത്തത് പ്രതിരോധ നടപടി; വ്യോമാതിർത്തി ലംഘിക്കാൻ അനുവദിക്കില്ലെന്ന് യമൻ പ്രസിഡൻറ്​ അൽ അലിമി

റിയാദ്/സൻഅ: യമ​െൻറ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് ഭാവിയിൽ ഒരു വിമാനവും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാനും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ഡോ. റഷാദ് അൽ അലിമി വ്യക്തമാക്കി. നിയമവിരുദ്ധമായി വിമാനം ഇറക്കിയ ഹൂതി ഭീകരരുടെ നടപടി യമ​െൻറ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ്.

രാജ്യത്തി​െൻറ സുരക്ഷ അപകടപ്പെടുത്തുന്നതും സമാധാന ശ്രമങ്ങളെ തകർക്കുന്നതുമായ ഇത്തരം നീക്കങ്ങളിലൂടെ യാഥാർത്ഥ്യങ്ങളെ അട്ടിമറിക്കാനാണ് ഹൂതികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിനും വ്യോമാതിർത്തിയിലെ കടന്നുകയറ്റങ്ങൾ തടയുന്നതിനുമായി സായുധ സേന അതീവ ജാഗ്രതയിലാണെന്ന് പ്രസിഡൻറ്​ വിശദീകരിച്ചു.

ഇതി​െൻറ ഭാഗമായാണ് സൻഅ വിമാനത്താവളത്തിലെ റൺവേ ലക്ഷ്യമിട്ട് കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചത്. ഭരണഘടനക്കും നിയമത്തിനും വിരുദ്ധമായ ഒരു സാഹചര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികവും രാഷ്​ട്രീയവുമായ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. എന്നാൽ, ഈ സാഹചര്യത്തിലും സാധാരണക്കാരുടെ സുരക്ഷക്കാണ് സർക്കാർ മുൻഗണന നൽകിയത്. ഇതോടൊപ്പം, ഇറാ​െൻറ അജണ്ടകളെ സഹായിക്കുന്ന തരത്തിൽ രാജ്യം കൂടുതൽ സംഘർഷങ്ങളിലേക്ക് വഴിമാറുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

യമനിലെ ദേശീയ വിമാന സർവിസ് വഴി യാത്രാ സൗകര്യമൊരുക്കാൻ സർക്കാർ പ്രായോഗികമായ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഹൂതികൾ ഇത് നിരസിക്കുകയായിരുന്നു. പകരം യമ​െൻറ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന നീക്കങ്ങളുമായി അവർ മുന്നോട്ട് പോകുകയാണ് ചെയ്തത്.

നിലവിലെ സംഘർഷങ്ങൾക്കും അതി​െൻറ അനന്തരഫലങ്ങൾക്കും പൂർണ്ണ ഉത്തരവാദികൾ ഹൂതി മിലിഷ്യകളും ഇറാൻ ഭരണകൂടവുമാണ്. രാജ്യത്തി​െൻറ പരമാധികാരവും എല്ലാ പ്രവേശന കവാടങ്ങളും സംരക്ഷിക്കുന്നതിനായി സുരക്ഷാ സായുധ സേനകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിലവിലെ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനും സർക്കാർ സംവിധാനങ്ങളുടെ സന്നദ്ധത കൂടുതൽ ശക്തമാക്കുന്നതിനുമായി പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലി​െൻറ അടിയന്തര യോഗം പ്രസിഡൻറ്​ അൽ അലിമി വിളിച്ചുചേർത്തിട്ടുണ്ട്. വെറും അപലപിക്കലുകൾക്കപ്പുറം അന്താരാഷ്ട്ര സുരക്ഷാ കൗൺസിലും രാജ്യാന്തര സമൂഹവും ശക്തമായ പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്നും രാജ്യാന്തര നിയമങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യമനിലെ ജനങ്ങളുടെ ബോധപൂർവ്വമായ പിന്തുണയിലും സായുധ സേനയുടെ വീര്യത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും, രാജ്യത്തി​െൻറ പരമാധികാരം സംരക്ഷിച്ചുകൊണ്ട് ശാശ്വതവും നീതിപൂർവ്വവുമായ സമാധാനം കൈവരിക്കാൻ യമൻ ഭരണകൂടത്തിന് സാധിക്കുമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Destroying the Sanaa airport runway was a defensive measure; violation of airspace will not be allowed, says Yemeni President Al-Alimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.