തബൂക്ക്: ബ്ലൂ ബേർഡ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ഒന്നരമാസമായി നടന്നുവന്ന വിൻറർ ടി10 കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു. ഫൈനലിൽ അൽ മജാൽ ഇലവൻ ബ്ലൂ ബേർഡ്സ് ക്ലബിനെ അഞ്ചു വിക്കറ്റുകൾക്കു പരാജയപ്പെടുത്തി ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ബേർഡ്സിന് നിശ്ചിത 12 ഓവറിൽ 84 റൺസ് എടുക്കാേന സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ അൽ മജാൽ 11ാം ഓവറിൽ ലക്ഷ്യം മറികടന്നു. മാൻ ഓഫ് ദ മാച്ച് പുരസ്കാരം അൽ മജാൽ താരം ഷൈഫ് നേടി. ടൂർണമെൻറിലെ മാൻ ഓഫ് ദ സീരീസായി ബ്ലാക്ക് ആൻഡ് വൈറ്റ് ടീം താരം ഉസ്മാനെ തെരഞ്ഞെടുത്തു. റാഫി പള്ളിമുക്ക്, സിജോ എന്നിവർ മത്സരം നിയന്ത്രിച്ചു. സാമൂഹിക, സാംസ്കാരിക പ്രതിനിധികളും ക്ലബ് ഭാരവാഹികളും സമാപനച്ചടങ്ങിൽ പങ്കെടുത്തു. അരുൺ കെ. ബാബു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.