?????? ????????? ?????????????? ??.???????? ??????????? ?????????? ????????

വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

മനാമ: വിജയദശമി ദിനത്തിൽ ബഹ്​റൈനിലെ വിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.ബഹ്​റൈൻ പ്രവാസി സമൂഹത്തിന്​ പുറമെ, സൗദിയിൽ നിന്നുള്ളവരും ചടങ്ങുകൾക്കായി ഇവിടെ എത്തിയിരുന്നു. കേരളീയ സമാജത്തിൽ നോവലിസ്​റ്റ്​ എം.മുകുന്ദൻ, കെ.എസ്​.സി.എ (എൻ.എസ്​.എസ്​)യിൽ ഗായകൻ ജി.വേണുഗോപാൽ, ഗുരുദേവ സോഷ്യൽ സെ​ാസൈറ്റിയിൽ മജീഷ്യൻ മുതുകാട്​,  ശ്രീനാരായണ കൾചറൽ സൊസൈറ്റിയിൽ കാവാലം ശ്രീകുമാർ എന്നിവരാണ്​ കുട്ടികൾക്ക്​ അക്ഷര മധുരം പകർന്നത്​. 
  അറാദ്​ അയ്യപ്പ ക്ഷേത്രം, കാനൂ ഗാർഡനിലെ ശ്രീകൃഷ്​ണ ക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലും ചടങ്ങുകൾക്കായി നിരവധി പേരെത്തി.ക്ഷേത്രങ്ങളിൽ വിശേഷ പൂജയും ഉണ്ടായിരുന്നു. 
   നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഏതാനും ദിവസങ്ങളായി അമ്പലങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്​. സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി വരുന്നു.
Tags:    
News Summary - Vijaya dasami day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.