വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​റു​മാ​സം മു​മ്പ് പു​തു​ക്കാം

ജി​ദ്ദ: സൗ​ദി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ (ഇ​സ്തി​മാ​റ) ആ​റു​മാ​സം മു​മ്പ് പു​തു​ക്കാം. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ 180 ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ പു​തു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റാ​ണ് അ​റി​യി​ച്ച​ത്.

കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ദി​വ​സം മു​ത​ലാ​ണ് ഇ​സ്തി​മാ​റ പു​തു​ക്ക​ൽ കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ക. ഇ​സ്തി​മാ​റ പു​തു​ക്കാ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ശേ​ഷം 60 ദി​വ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ക്കും. ഇ​തി​നു​ശേ​ഷ​വും ഇ​സ്തി​മാ​റ പു​തു​ക്കാ​ത്ത​വ​ർ​ക്ക് ഓ​രോ വ​ർ​ഷ​ത്തി​നും 100 റി​യാ​ൽ തോ​തി​ൽ പി​ഴ ചു​മ​ത്തു​മെ​ന്നും ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു.

വാ​ഹ​ന​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് എ​ത്ര ദി​വ​സം​മു​മ്പ് വ​രെ പു​തു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഒ​രാ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​

ത്.

Tags:    
News Summary - Vehicle registration can be renewed six months in advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.