ജിദ്ദ: സൗദിയിൽ പീരിയോഡിക്കൽ വാഹന സാങ്കേതിക പരിശോധന സേവനകേന്ദ്രമായ ‘ഫഹസ് ദൗരി’കളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നു.
സൗദി സ്റ്റാൻഡേർഡ്സ്-മെട്രോളജി-ക്വാളിറ്റി ഓർഗനൈസേഷനാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്കായി ആനുകാലിക സാങ്കേതിക പരിശോധന സേവനങ്ങൾ നൽകാൻ കൂടുതൽ കേന്ദ്രങ്ങളൊരുക്കുന്നത്. സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് സേവനം നൽകാനുള്ള ലൈസൻസ് അനുവദിച്ചതിനെ തുടർന്നാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 113 കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 33 കേന്ദ്രങ്ങൾ മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.