ദമ്മാം: രണ്ട് പതിറ്റാണ്ടു കാലം ജോലി ചെയ്ത പ്രമുഖ കമ്പനിയിൽ നിന്ന് സേവനാനുകൂല്യങ്ങൾ ലഭിക്കാൻ ഹൃദ്രോഗ ബ ാധിതനായ മലയാളി കോടതി കയറിയിറങ്ങുന്നു. ജുബൈലിലെ പ്രമുഖ നിർമാണ കമ്പനിയുടെ ജിസാൻ മേഖലയിലെ കൺസ്ട്രക്ഷൻ സൂപ്രണ ്ടായി ജോലി ചെയ്ത പാലക്കാട്, ഒറ്റപ്പാലം വരിക്കോട്ടിൽ വാസുദേവൻ (63) ആനുകൂല്യങ്ങൾക്കായി കോടതിയെ സമീപിച്ചിരിക ്കുന്നത്. ഒപ്പം വിദേശ കാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ്, എം.ബി രാജേഷ് എം.പി, നോർക്ക ഡയറക്ടർ മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഏഴുമാസം മുമ്പ് തുടങ്ങിയ നിയമ പോരാട്ടം തുടരുകയാണ്.
കമ്പനിയുടെ നടപടി ക്രമങ്ങൾ അനുസരിച്ച് നടക്കുന്ന വൈദ്യപരിശോധാനയിലാണ് ഇയാൾക്ക് ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ അടിയന്തര ചികിൽസ നിർദേശിച്ചതിനെ തുടർന്ന് തന്നെ ജിസാനിൽ നിന്ന് കമ്പനിയുടെ മുഖ്യ ആസ്ഥാനമായ ദമ്മാമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന് വാസുദേവൻ പറയുന്നു.
20 വർഷത്തെ സേവന ആനുകൂല്യങ്ങൾ കണക്കുകൂട്ടി അത് ൈകപറ്റിയതായി ഒപ്പിട്ടു തരുവാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടത്രെ. പണം നാട്ടിലേക്ക് അയച്ചുതരാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം കൈയിൽ വേണമെന്ന ഇയാളുടെ ആവശ്യം കമ്പനി നിരാകരിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇതിനിടയിൽ പല തവണ കമ്പനിയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന് വാസുദേവൻ പറയുന്നു. കേസ് കോടതിയിൽ ആയതിനാൽ അതിെൻറ വഴിക്ക് നീങ്ങെട്ട എന്നാണ് കമ്പനി നിലപാട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഇന്ത്യൻ എംബസിയിലേക്ക് കത്ത് അയക്കുകയും വാസുദേവനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
വാസുദേവനെ സഹായിക്കുന്നതിന് ഇന്ത്യൻ എംബസി നവയുഗം ജീവകാരുണ്യ പ്രവർത്തകനായ സക്കീർ കഠിനം കുളത്തിന് അനുമതി പത്രം നൽകിയിട്ടുണ്ട്. കമ്പനി അധികൃതരുമായി സംസാരിച്ചുവെങ്കിലും യാതൊരു ഒത്തുതീർപ്പിനും സാധിച്ചില്ലെന്ന് സക്കീർ പറയുന്നു. കേസ് പിൻവലിച്ചാൽ മാത്രം ഒത്തു തീർപ്പിനെ കുറിച്ച് സംസാരിക്കാം എന്നാണ് കമ്പനി നിലപാട്. അതേ സമയം ഹൃദ്രോഗ ബാധിതനായ ഇയാൾക്ക് അടിയന്തര ചികിൽസ വേണ്ട അവസ്ഥയാണുള്ളത്. ഇയാളുടെ ഭാര്യ വസന്ത മണിയും 12 കൊല്ലത്തിലധികമായി ഹൃദ്രോഗിയാണ്.അവകാശം മാത്രമേ താൻ ചോദിക്കുന്നുള്ളൂവെന്നും, എന്തിനാണ് അത് തടഞ്ഞുവെക്കുന്നതെന്ന് തനിക്കറിയില്ലെന്നും വാസുദേവൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.