റിയാദിൽ ചേർന്ന വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികൾ
റിയാദ്: കലാ, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ വണ്ടൂർ സ്വദേശികളുടെ കൂട്ടായ്മയായ വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷന് (വാവ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലാസിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനറൽ ബോഡിയിൽ സൽമാൻ ഫാരിസ് (പ്രസി), കെ.ടി. നബീൽ (സെക്ര), എ.പി. ആസിഫ് (ട്രഷ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ചടങ്ങിൽ എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ടി.പി. ശൈഫയെ അനുമോദിച്ചു. അനീഷ് ബാബു, പി.കെ. നസീർ, ഇ.പി. യാസർ, അഡ്വ. ടി.പി. ശരീഫ്, ഇ.പി. സഹീർ, പി.എം.എ. ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.