വന്ദേഭാരത് മിഷൻ നാലാം ഘട്ടം, സൗദിയിൽ നിന്നുള്ള വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നതായി ഇന്ത്യൻ എംബസി

ജിദ്ദ: സൗദിയിൽ നിന്നും നേരത്തെ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന് കീഴിൽ നാലാം ഘട്ട അവസാന വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഗോ എയർ വിമാനസർവിസുകൾ ഉണ്ടായിരിക്കില്ല. പകരം സ്‌പൈസ് ജെറ്റായിരിക്കും സർവിസുകൾ നടത്തുക. പുതിയ ഷെഡ്യൂൾ അനുസരിച്ച് 22 സർവിസുകൾ മാത്രമേ സൗദിയിൽ നിന്നും ഉണ്ടാവൂ. നേരത്തെ 47 സർവിസുകളായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. 

പുതിയ ഷെഡ്യൂളിൽ 16 സർവിസുകൾ കേരളത്തിലേക്കുണ്ട്. സ്‌പൈസ് ജെറ്റ് റിയാദിൽ നിന്നും ജൂലൈ 24, 25, 26, 31 തീയതികളിലും ജിദ്ദയിൽ നിന്നും ജൂലൈ 24, 25 തീയതികളിലും ദമ്മാമിൽ നിന്നും ജൂലൈ 26, 27, 30 തീയതികളിലും കോഴിക്കോട്ടേക്ക് സർവിസ് നടത്തും. ജൂലൈ 27, 28, 29 തീയതികളിൽ ദമ്മാം-കൊച്ചി, ജൂലൈ 28, 29, 30 തീയതികളിൽ ദമ്മാം-തിരുവനന്തപുരം എന്നിവയാണ് സ്‌പൈസ് ജെറ്റി​​െൻറ കേരളത്തിലേക്കുള്ള മറ്റുള്ള സർവിസുകൾ. 

ജൂലൈ 27 ന് ഇൻഡിഗോയുടെ ഒരു സർവീസും ദമ്മാമിൽ നിന്നും കൊച്ചിയിലേക്കുണ്ട്. എന്നാൽ പുതിയ ഷെഡ്യൂൾ അനുസരിച്ച് കണ്ണൂരിലേക്ക് വിമാനങ്ങളൊന്നുമില്ല. ദമ്മാം-ഹൈദരാബാദ് ജൂലൈ 22, ദമ്മാം-ലക്‌നോ ജൂലൈ 24, റിയാദ്-ലക്‌നോ ജൂലൈ 25, ദമ്മാം-ലക്‌നോ ജൂലൈ 26, റിയാദ്-ജയ്‌പൂർ ജൂലൈ 26, റിയാദ്-ബാംഗളൂർ ജൂലൈ 27 എന്നിവയാണ് ഇൻഡിഗോയുടെ മറ്റു സർവിസുകൾ. 

സ്‌പൈസ് ജെറ്റിന് കേരളത്തിലേക്ക് 1100 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇൻഡിഗോയുടെ ദമ്മാം-കൊച്ചി വിമാന ടിക്കറ്റ് നിരക്ക് 1030 ആണ്. ഇൻഡിഗോയുടെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 1330 റിയാലുമായിരിക്കും. 176 പേരെ ഉൾകൊള്ളുന്ന ചെറിയ വിമാനങ്ങളിലായിരിക്കും ഇരു എയർലൈൻസുകളും സർവിസ് നടത്തുക. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. 

എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു. എയർലൈൻസ് കമ്പനികളുടെ ഓഫീസ് അഡ്രസ് താഴെ കൊടുക്കുന്നു.

സ്‌പൈസ്‌ ജെറ്റ് എയർലൈൻസ്:
റിയാദ് - അൽമഹ യുനൈറ്റഡ് ട്രാവൽ, ഇന്റർസിറ്റി ഹോട്ടലിന് എതിർവശം, ജരീർ സ്ട്രീറ്റ്, മലസ് ഡിസ്ട്രിക്റ്റ്.
ജിദ്ദ - അൽമഹ യുനൈറ്റഡ് ട്രാവൽ, സറാഫി മെഗാ മാൾ, തഹ്‌ലിയ സ്ട്രീറ്റ്. അൽഫൈസലിയ ഡിസ്ട്രിക്റ്റ്.

ഇൻഡിഗോ എയർലൈൻസ്:
റിയാദ് - ഡനാറ്റ ട്രാവൽ സെന്റർ, 16 അൽശബാൻ പ്ലാസ, തക്കസ്സുസി സ്ട്രീറ്റ്.
അൽഖോബാർ - ഡനാറ്റ ട്രാവൽ സെന്റർ, കിങ് അബ്ദുൽഅസീസ് റോഡ് ക്രോസ് 21, ധാരഹ്.
ജിദ്ദ - ഡനാറ്റ ട്രാവൽ സെന്റർ, സറാഫി മെഗാ മാൾ, തഹ്‌ലിയ സ്ട്രീറ്റ്, അൽഫൈസലിയ ഡിസ്ട്രിക്റ്റ്.

പുതുക്കിയ വിമാന ഷെഡ്യൂൾ (പ്രാദേശിക സമയം):

തിയതി എയർലൈൻസ് വിമാന
നമ്പർ
പുറപ്പെടുന്ന
സ്ഥലം
സമയം ഇറങ്ങുന്ന
സ്ഥലം
സമയം
ജൂലൈ 22 ഇൻഡിഗോ 6E 8798  ദമ്മാം 11.20 am ഹൈദരാബാദ് 6.15 pm
ജൂലൈ 24 ഇൻഡിഗോ 6E 8796  ദമ്മാം 8.00 am ലക്‌നൗ 2.45 pm
ജൂലൈ 24 സ്‌പൈസ്‌ജെറ്റ് SG 9904 റിയാദ് 11.55 am കോഴിക്കോട് 7.10 pm
ജൂലൈ 24 സ്‌പൈസ്‌ജെറ്റ് SG 9922 ജിദ്ദ 1.00 pm കോഴിക്കോട് 9.20 pm
ജൂലൈ 25 സ്‌പൈസ്‌ജെറ്റ് SG 9906 റിയാദ് 11.10 am കോഴിക്കോട് 6.25 pm
ജൂലൈ 25 ഇൻഡിഗോ 6E 8772 റിയാദ് 11.35 am ലക്‌നൗ 6.50 pm
ജൂലൈ 25 സ്‌പൈസ്‌ജെറ്റ് SG9920 ജിദ്ദ 2.30 pm കോഴിക്കോട് 10.50 pm
ജൂലൈ 26 ഇൻഡിഗോ 6E 8796  ദമ്മാം   ലക്‌നൗ  
ജൂലൈ 26 സ്‌പൈസ്‌ജെറ്റ് SG 9924  ദമ്മാം 9.20 am കോഴിക്കോട് 4.35 pm
ജൂലൈ 26 സ്‌പൈസ്‌ജെറ്റ് SG 9908 റിയാദ് 11.10 am കോഴിക്കോട് 6.25 pm
ജൂലൈ 26 ഇൻഡിഗോ 6E 8767 റിയാദ് 3.00 pm ജയ്പൂർ 9.45 pm
ജൂലൈ 27 സ്‌പൈസ്‌ജെറ്റ് SG 9918  ദമ്മാം 9.20 am കോഴിക്കോട് 4.35 pm
ജൂലൈ 27 സ്‌പൈസ്‌ജെറ്റ് SG 9911  ദമ്മാം 11.20 am കൊച്ചി 6.25 pm
ജൂലൈ 27 ഇൻഡിഗോ 6E 8782  ദമ്മാം 10.00 pm കൊച്ചി 4.55 am
ജൂലൈ 27 ഇൻഡിഗോ 6E 8764 റിയാദ് 11.00 am ബാംഗ്ളൂർ 6.30 pm
ജൂലൈ 28 സ്‌പൈസ്‌ജെറ്റ് SG 9926  ദമ്മാം 8.20 am കൊച്ചി 3.25 pm
ജൂലൈ 28 സ്‌പൈസ്‌ജെറ്റ് SG 9913  ദമ്മാം 1.20 pm തിരുവനന്തപുരം 8.25 pm
ജൂലൈ 29 സ്‌പൈസ്‌ജെറ്റ് SG 9928  ദമ്മാം 11.20 am തിരുവനന്തപുരം 6.30 pm
ജൂലൈ 29 സ്‌പൈസ്‌ജെറ്റ് SG 9930  ദമ്മാം 1.20 pm കൊച്ചി 8.25 pm
ജൂലൈ 30 സ്‌പൈസ്‌ജെറ്റ് SG 9932  ദമ്മാം 9.20 am കോഴിക്കോട് 4.30 pm
ജൂലൈ 30 സ്‌പൈസ്‌ജെറ്റ് SG 9916  ദമ്മാം 1.20 pm തിരുവനന്തപുരം 8.30 pm
ജൂലൈ 31 സ്‌പൈസ്‌ജെറ്റ് SG 9902 റിയാദ് 11.00 am കോഴിക്കോട് 6.15 pm
Tags:    
News Summary - Vandebharat Mission saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.