വാഫി, വഫിയ്യ അപേക്ഷ  നാളെ വരെ

ജിദ്ദ:  വാഫി, വഫിയ്യ കോഴ്സുകളുടെ പ്രവേശനത്തിനുള്ള  അപേക്ഷ ഏപ്രിൽ മുപ്പത് വരെ സ്വീകരിക്കും. കേരളത്തിലെ വിവിധ വാഫി സ്​ഥാപനങ്ങളിലൂടെ നേരിട്ടും wafycic.com  എന്ന സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ നൽകാവുന്നതാണ്. 
ജിദ്ദയിലെ അൽനൂർ ഇൻ്റർനാഷണൽ സ്​കൂളാണ് സൗദി അറേബ്യയിലെ പരീക്ഷാ സെൻ്റർ. വഫിയ്യ മെയ് മൂന്ന് ബുധനാഴ്ചയും വാഫി മെയ് നാല് വ്യാഴാഴ്ചയും നടക്കും. പരീക്ഷാർഥികൾ എട്ട് മണിക്ക് പരീക്ഷാ ഹാളിൽ റിപ്പോർട്ട് ചെയ്യണം. മെയ് 13^ന്​ വാഫി റിസൽട്ടും മെയ് പതിനാലിന് വഫിയ്യ റിസൽട്ടും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട വാഫി കോഴ്സിലേക്കുള്ള ഇൻ്റർവ്യൂ മെയ് 20നും വഫിയ്യകളുടേത് മെയ് 21^നും നടക്കും. ഗൾഫിൽ നിന്ന് യോഗ്യത നേടിയവരുടെയും ഇൻ്റർവ്യൂ നാട്ടിലായിരിക്കും.  കൂടുതൽ വിവരങ്ങൾക്ക് 0553909227, 0535199526 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - vafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.