Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ചു
ബുറൈദ: ബുറൈദയിലുണ്ടായ വാഹനാപകടത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ആമിർ ഹുസൈൻ (33) മരിച്ചു. ആമിർ ഹുസൈൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആമിർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു കമ്പനിയിൽ ലോഡിങ് തൊഴിലാളിയാണ്. പിതാവ്: ജമീൽ, മാതാവ്: ഭൂരി, ഭാര്യ: നസ്രീൻ, മകൾ: സുനൈറ നാസ്
ബുറൈദ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുറൈദയിൽ ഖബറടക്കി. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.