ഉര്‍ദുഗാന്‍ റിയാദില്‍;  സല്‍മാന്‍ രാജാവിനെ കണ്ടു

റിയാദ്: തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദി അറേബ്യയിലത്തെി. ബഹ്റൈനില്‍ നിന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വീകരിച്ചു. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹമദ് ജുബൈര്‍, തുര്‍ക്കിയിലെ സൗദി അംബാസഡര്‍ വലീദ് അല്‍ ഖിറാജി തുടങ്ങിയവരും വിമാനത്താവളത്തിലത്തെി. 
പിന്നീട് തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവും ഉര്‍ദുഗാനും കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണ സാധ്യതകളും ഇരുനേതാക്കളും അവലോകനം ചെയ്തു. അറബ് മേഖലയിലെയും രാജ്യാന്തര തലത്തിലെയും നിലവിലെ അവസ്ഥയും ചര്‍ച്ചയായി. ചര്‍ച്ചകളില്‍ ഇരുപക്ഷത്തെയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 
കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായും ഉര്‍ദുഗാന്‍ പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഭീകരവാദത്തെ നേരിടുന്നതിനുള്ള സഹകരണ പദ്ധതികള്‍ അവര്‍ ചര്‍ച്ച ചെയ്തു. 
കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയുമായുള്ള തന്‍െറ രാജ്യത്തിന്‍െറ ഉറച്ച ബന്ധത്തെ കുറിച്ച് ഉര്‍ദുഗാന്‍ വിശദീകരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം ആദ്യം തന്നെ ബന്ധപ്പെട്ട് ഐക്യദാര്‍ഢ്യം അറിയിച്ചത് സല്‍മാന്‍ രാജാവാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - urdugan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.