യാംബു: യാംബുവിലെ ജീവകാരുണ്യ, കലാ, സാംസ്കാരിക, കായിക രംഗത്തെ പ്രശസ്ത ക്ലബായ യുനീക് എഫ്.സിയുടെ പുതിയ ജഴ്സി പ്രകാശനവും 2024 ലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ എക്സലൻസ് അവാർഡ് ജേതാക്കളായ യാംബുവിലെ അറാട്കോ എം.ഡി അബ്ദുൽ ഹമീദ്, റദ് വ ഗൾഫ് കമ്പനി എം.ഡി ബാബുക്കുട്ടൻ സി.പിള്ള എന്നിവരെ ആദരിക്കൽ പരിപാടിയും സംഘടിപ്പിക്കുന്നു.
ചൊവ്വാഴ്ച രാത്രി എട്ടിന് യാംബു ടൗണിലുള്ള അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. യാംബുവിലെ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും വിവിധ ക്ലബ്ബുകളുടെ സാരഥികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് കമ്മിറ്റി കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.